video
play-sharp-fill

Thursday, May 22, 2025
HomeMainതിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പ്രവാസിയെ തട്ടിക്കൊണ്ടുപോയി സ്വർണ്ണവും പണവും കവർന്നു ; തട്ടിക്കൊണ്ടുപോയത് കാമുകിയും...

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പ്രവാസിയെ തട്ടിക്കൊണ്ടുപോയി സ്വർണ്ണവും പണവും കവർന്നു ; തട്ടിക്കൊണ്ടുപോയത് കാമുകിയും സഹോദരനും ചേർന്ന്; യുവതി ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പ്രവാസിയെ തട്ടിക്കൊണ്ടുപോയി സ്വർണ്ണവും പണവും കവർന്നു. തക്കല സ്വദേശി മുഹൈദീൻ അബ്ദുൾ ഖാദറിനെയാണ് തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയത്. ഇയാളുടെ കാമുകിയും സഹോദരനും ചേർന്നാണ് മുഹൈദീനെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ യുവതി ഉൾപ്പടെ ആറുപേർ അറസ്റ്റിലായി.

ഇക്കഴിഞ്ഞ 22-ന് മുഹൈദിനെ കാറിൽ തട്ടിക്കൊണ്ടുപോയി ചിറയിൻകീഴിലെ റിസോർട്ടിൽ രണ്ട് ദിവസം കെട്ടിയിട്ട് കവർച്ച നടത്തിയത്. മുഹൈദിന്റെ കാമുകി ഇൻഷയും സഹോദരൻ ഷഫീക്കും ചേർന്നായിരുന്നു കവർച്ച നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദുബായിൽ വച്ച് മുഹൈദിനും ഇൻഷയുമായി അടുപ്പത്തിലായിരുന്നു. ബന്ധത്തിൽ നിന്നും പിൻമാറിയ മുഹൈദിനോട് ഇൻഷ ഒരു കോടി നൽകാൻ ആവശ്യപ്പെട്ടു.

എന്നാൽ ഈ പണം നൽകാത്തതിനെ തുടർന്നാണ് തട്ടിക്കൊണ്ടുപോയി 15 ലക്ഷത്തി 70,000 രൂപയും രണ്ട് ഫോണും സ്വർണവും തട്ടിയെടുത്തത്. ഒപ്പം മുദ്ര പത്രങ്ങളും ഒപ്പിട്ടു വാങ്ങിയതായി പരാതിയുണ്ട്. തുട‍ര്‍ന്ന് പ്രവാസിയെ സ്കൂട്ടറിൽ എയർപോർട്ടിന് മുന്നിൽ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. ശംഖുമുഖം അസി. കമ്മീഷണറുടെ നേത്യത്വത്തിലായിരുന്നു അന്വേഷണം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments