video
play-sharp-fill

Friday, May 16, 2025
HomeCrimeമനുഷ്യകടത്ത്,വിസ കച്ചവടം, കള്ളപ്പണം വെളുപ്പിക്കൽ എന്നിങ്ങനെ ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 7 പേരെ അറസ്റ്റ് ചെയ്തു

മനുഷ്യകടത്ത്,വിസ കച്ചവടം, കള്ളപ്പണം വെളുപ്പിക്കൽ എന്നിങ്ങനെ ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 7 പേരെ അറസ്റ്റ് ചെയ്തു

Spread the love

കുവൈത്ത് സിറ്റി: കുവൈത്തില്‍ മനുഷ്യക്കടത്ത്, വിസ കച്ചവടം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിങ്ങനെ ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട ഏഴ് പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. വ്യത്യസ്ത കേസുകളിലാണ് ഏഴ് പേര്‍ അറസ്റ്റിലായത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര-പ്രതിരോധ വകുപ്പ് മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ് അൽ സബാഹിന്‍റെ നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ആദ്യത്തെ കേസില്‍ സ്വദേശികളും വിദേശികളും ചേര്‍ന്നാണ് വര്‍ക്ക് വിസകള്‍ വില്‍പ്പന നടത്തിയത്. ഇതിനായി ഓരോ ആളുകളില്‍ നിന്നും 800 ദിനാര്‍ മുതല്‍ 1300 ദിനാര്‍ വരെ തട്ടിയെടുത്തിരുന്നു. പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

മറ്റൊരു കേസില്‍ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. ഹവല്ലി ഗവർണറേറ്റിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്‍റ് നടത്തിയ അന്വേഷണത്തിൽ വിസ കച്ചവടം, മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. ഇടപാടുകളിൽ ഇവരെ സഹായിച്ചവരെ കണ്ടെത്താനുള്ള നീക്കവും അധികൃതർ ആരംഭിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments