play-sharp-fill
സഹോദരനും സുഹൃത്തിനുമൊപ്പം പെണ്ണുകാണൽ ചടങ്ങിനായി എത്തി;  റസ്റ്റ് ഹൗസും പൊലീസ് സ്റ്റേഷനും ആക്രമിച്ചു; ഒടുവിൽ യുവാവ്  പിടിയിൽ

സഹോദരനും സുഹൃത്തിനുമൊപ്പം പെണ്ണുകാണൽ ചടങ്ങിനായി എത്തി; റസ്റ്റ് ഹൗസും പൊലീസ് സ്റ്റേഷനും ആക്രമിച്ചു; ഒടുവിൽ യുവാവ് പിടിയിൽ

സ്വന്തം ലേഖകൻ

കോഴിക്കോട് : പെണ്ണുകാണൽ ചടങ്ങിനായി കോഴിക്കോട് എത്തിയ യുവാവ് റസ്റ്റ് ഹൗസും പൊലീസ് സ്റ്റേഷനും ആക്രമിച്ചു. ബാലുശ്ശേരിയിലാണ് സംഭവം.കൊല്ലം കടക്കൽ പുലിപ്പാറ അർജുനാണ് (23) ഇന്ന് പുലർച്ചെ ബാലുശ്ശേരി പൊലീസ് സ്റ്റേഷനിൽ ആക്രമണം നടത്തിയത്. ബുധനാഴ്ചയാണ് അർജുൻ സഹോദരനും സുഹൃത്തിനുമൊപ്പം ബാലുശ്ശേരിയിൽ പെണ്ണു കാണാൻ എത്തിയത്.

രാത്രി ഇവർ റസ്റ്റ് ഹൗസിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു. റസ്റ്റ് ഹൗസിൽ വച്ച് മദ്യപിച്ച പ്രതി ആദ്യം സഹോദരനുമായി തർക്കത്തിലായി. തർക്കം രൂക്ഷമായപ്പോൾ കാര്യം അന്വേഷിച്ച റസ്റ്റ് ഹൗസ് ജീവനക്കാരനെ കയ്യേറ്റം ചെയ്യാനായി അർജുന്റെ ശ്രമം. ഇതോടെ റസ്റ്റ് ഹൗസിൽ നിന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. റസ്റ്റ് ഹൗസിൽ അതിക്രമം നടത്തിയതിനു പുലർച്ചെ 1.15ന് കേസ് എടുത്തു. കേസ് റജിസ്റ്റർ ചെയ്യുന്ന നടപടികൾ പുരോഗമിക്കുന്നതിനിടെ സ്റ്റേഷനിൽ വച്ച്‌ അക്രമാസക്തനായ പ്രതി പൊലീസ് ഉദ്യോഗസ്ഥരെ അടിക്കുകയും വലിയ തോതിൽ നാശം വരുത്തുകയും ചെയ്തു.

ജനൽ ചില്ലും കംപ്യൂട്ടറും തകർത്ത പ്രതി ഫയലുകൾ വാരിവലിച്ചിട്ടു. സ്റ്റേഷനിൽ നടത്തിയ അക്രമ സംഭവങ്ങളുടെ പേരിലും പൊലീസ് പുതിയ കേസുകൾ റജിസ്റ്റർ ചെയ്തു.