വൃദ്ധയെ ആക്രമിച്ച് സ്വർണ്ണം കവർന്ന കേസിൽ പ്രതി അറസ്റ്റിൽ

Spread the love

കോട്ടയം: വൃദ്ധയെ ആക്രമിച്ച് സ്വർണ്ണം കവർന്ന കേസിൽ പ്രതി അറസ്റ്റിൽ. വൃദ്ധയായ സ്ത്രീയെ ആക്രമിച്ച് സ്വർണ്ണം കവർന്ന കേസിൽ ഒളശ്ശ ഇല്ലത്തു കവല മാളിയേക്കൽ വീട്ടിൽ ഗോപാലൻ മകൻ പ്രസന്നൻ (56) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. അയ്‌മനത്ത് ഒറ്റയ്ക്ക് താമസിച്ചുവന്നിരുന്ന സരോജിനി എന്ന വൃദ്ധയെ ആണ് ഇയാള്‍ ആക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്നത് .സരോജിനി വീട്ടില്‍ രണ്ട് ആടിനെ വളർത്തിയിരുന്നു.

video
play-sharp-fill

26 ആം തീയതി രാവിലെ പ്രതിയായ പ്രസന്നന്‍ ആടിന് കൊടുക്കാൻ പ്ലാവില വിൽക്കുന്നതിനായി ഇവരുടെ വീട്ടിലെത്തുകയും പ്ലാവിലക്ക് 50 രൂപ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്ലാവില വാങ്ങിയതിനു ശേഷം പണം എടുക്കാനായി അടുക്കളയിലേക്ക് പോയ വൃദ്ധയെ ഇയാൾ പിന്നിലൂടെ ചെന്ന് അരിപ്പെട്ടിയിൽ നിന്നും പണം എടുക്കുന്നതിനിടയിൽ അതെ അരിപ്പെട്ടിയിൽ തല പലതവണ ഇടിപ്പിച്ച് അബോധാവസ്ഥയില്‍ ആക്കിയ ശേഷം കഴുത്തിൽ കിടന്ന മൂന്നു പവൻ വരുന്ന സ്വർണ്ണമാലയും കൈയിലെ മൂന്ന് വളകളും ഊരിയെടുത്ത് കടന്നു കളയുകയായിരുന്നു.

സരോജിനിയെ കാണാഞ്ഞതിനെ തുടർന്ന് ബന്ധു അടുത്ത ദിവസം വീട്ടിൽ എത്തുമ്പോഴാണ് അബോധാവസ്ഥയിൽ കിടക്കുന്ന വൃദ്ധയെ കാണുന്നത്. തുടർന്ന് ഇവരെ ആശുപത്രിയിൽ എത്തിക്കുകയും കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ പരാതി നല്‍കുകയുമായിരുന്നു . തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വൃദ്ധയുടെ വീട്ടിലെത്തി നടത്തിയ ശാസ്ത്രീയ പരിശോധനയിൽ മോഷ്ടാവിനെ കുറിച്ച് സൂചന ലഭിക്കുകയും പ്രതിയായ പ്രസന്നനെ പിടികൂടുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ അനൂപ് കൃഷ്ണ, എസ്.ഐ മാരായ ശ്രീജിത്ത് ടി, ജയകുമാർ കെ, കുര്യൻ കെ കെ, എ.എസ്.ഐ അനീഷ് വിജയൻ, സി.പി.ഓ മാരായ വിഷ്ണുവിജയദാസ്, വിജയ് ശങ്കർ, ഷൈൻ തമ്പി തുടങ്ങിയവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.