
കോട്ടയം: ലൈംഗികാതിക്രമ കേസില്‍ കോട്ടയം മുൻ ഡി എം ഒ അറസ്റ്റില്‍. പാലാ സ്വദേശി പി എൻ രാഘവനാണ് അറസ്റ്റിലായത്. ഇരുപത്തിനാലുകാരിയുടെ പരാതിയിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പാലായിലെ ക്ലിനിക്കിലെത്തിയപ്പോള്‍ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് യുവതി പരാതി നൽകിയത്.
ചികിത്സയ്ക്കായി ഇന്നലെയാണ് യുവതി രാഘവന്റെ ക്ലിനിക്കിലെത്തിയത്. ചികിത്സയ്ക്കിടെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഇന്ന് രാവിലെയാണ് രാഘവനെ അറസ്റ്റ് ചെയ്തത്.