വിൽക്കാനായി ഒഎൽഎക്‌സിൽ വണ്ടിയിട്ടോ, നമ്പർ ഷിനാസ് പൊക്കിയിരിക്കും: കുട്ടികളെ മോഷണം പഠിപ്പിക്കുന്ന ഷിനാസ് ആശാനെ, കള്ളനായി മാറിയ പൊലീസ് പൊക്കി: വാഹനപ്രേമിയായ ഷിനാസ് മോഷ്ടാവായത് കുട്ടിക്കള്ളന്മാരുടെ കൂട്ട് കൂടി

വിൽക്കാനായി ഒഎൽഎക്‌സിൽ വണ്ടിയിട്ടോ, നമ്പർ ഷിനാസ് പൊക്കിയിരിക്കും: കുട്ടികളെ മോഷണം പഠിപ്പിക്കുന്ന ഷിനാസ് ആശാനെ, കള്ളനായി മാറിയ പൊലീസ് പൊക്കി: വാഹനപ്രേമിയായ ഷിനാസ് മോഷ്ടാവായത് കുട്ടിക്കള്ളന്മാരുടെ കൂട്ട് കൂടി

ക്രൈം ഡെസ്‌ക്

കോട്ടയം: മോഷ്ടിച്ച വാഹനങ്ങൾ റോഡിലിറക്കാൻ ഒഎൽഎക്‌സിൽ നിന്നും നമ്പർ അടിച്ചു മാറ്റുന്ന കുട്ടി മോഷ്ടാക്കളുടെ ആശാൻ ഷിനാസ് പൊലീസ് പിടിയിലായി. വാഹന പ്രേമിയായ ഷിനാസ്, ബുള്ളറ്റ് അടക്കം നിരവധി ബൈക്കുകളാണ് മോഷ്ടിച്ച് നമ്പർ പ്ലേറ്റും ചേസീസ് നമ്പരും അടക്കം മാറ്റിയെടുത്തത്. മോഷ്ടിച്ച ബൈക്ക് വിൽക്കാനുണ്ടെന്ന തന്ത്രവുമായി ഷിനാസിനെ സമീപിച്ചാണ് പൊലീസ് ഇയാളെ പൊക്കിയത്. 

ഷിനാസ്


 ചങ്ങനാശേരി പാലാത്ര ഷിനാസ് മൻസിലിൽ ഷിനാസ് (19), കുറിച്ചി സചിവോത്തമപുരം പന്തടിക്കളത്തിൽ സബിൻ (21) എന്നിവരെയാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ നിർമ്മൽ ബോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും മൂന്നു ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത നാല് കുട്ടികളെയും പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെബിൻ


രണ്ടു ദിവസം മുൻപ് കോട്ടയം നഗരമധ്യത്തിലായിരുന്നു സംഭവങ്ങളുടെ തുടക്കം. സ്‌കൂൾ വിദ്യാർത്ഥികൾ അടക്കമുള്ളവർ വിവിധ ബൈക്കുകളിൽ കറങ്ങുന്നതായി ജില്ലാ പൊലീസ് മേധാവിയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് പൊലീസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെയാണ് ബൈക്കിൽ എത്തിയ പ്രായപൂർത്തിയാകാത്ത കുട്ടി പിടിയിലാകുന്നത്.

മോഷ്ടിച്ച ബൈക്കുകൾ

ഇയാളുടെ ബൈക്കിന്റെ നമ്പർ വ്യാജമായിരുന്നു. ലൈസൻസോ, ബൈക്കിന്റെ മറ്റു രേഖകളോ ഇയാളുടെ പക്കലുണ്ടായിരുന്നില്ല. തുടർന്നാണ ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ കുട്ടികളെ നിരീക്ഷിക്കാനും, ബൈക്ക് മോഷണം പോകുന്നത് സംബന്ധിച്ചു കണ്ടെത്താനും നിർദേശം നൽകിയത്. 
തുടർന്ന് ഡിവൈഎസ്പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ പൊലീസ് സംഘത്തെ അന്വേഷണത്തിനായി നിയോഗിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് നാല് പ്രായപൂർത്തിയാകാത്ത കുട്ടികളെ ബൈക്കുമായി പിടികൂടിയത്. തുടർന്ന് ഇവരെ ചോദ്യം ചെയ്തതോടെയാണ് ഷിനാസാണ് ബൈക്ക് മോഷ്ടിക്കാൻ നിർദേശം നൽകി ഇവരെ അയക്കുന്നതെന്ന് കണ്ടെത്തി. തുടർന്ന് ബൈക്ക് വാങ്ങാനെന്ന വ്യാജേനെ പൊലീസ് സംഘം ഷിനാസിനെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് രണ്ടു പ്രതികളെയും വെസ്റ്റ എസ്.ഐ യു.സി ബിജു,  എ.എസ്.ഐ കെ.മനോജ്, ഷാഡോ പൊലീസ് സംഘാംഗങ്ങളും  എ.എസ്.ഐമാരുമായ അജിത്, ഷിബുക്കുട്ടൻ, ഐ.സജികുമാർ, സി.പി.ഒമാരായ സജമോൻ ഫിലിപ്പ്, ബൈജു കെ.ആർ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. 
 തിരുവല്ല, ചങ്ങനാശേരി എന്നിവിടങ്ങളിലെ റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് സംഘം ബൈക്ക് മോഷ്ടിക്കുന്നത്. ബൈക്കിന്റെ വയർമുറിച്ചു മാറ്റിയും, വ്യാജ താക്കോലിട്ടുമാണ് കുട്ടികൾ മോഷ്ടിച്ചിരുന്നത്. ഇതിനു വേണ്ട പരിശീലനം ഷിനാസ് കുട്ടികൾക്ക് നൽകിയിരുന്നു. രണ്ടായിരം രൂപ മുതലാണ് ഇയാൾ ബൈക്കുകൾ മോഷ്ടിച്ചു കൊണ്ടു വരുന്ന കുട്ടികൾക്ക് നൽകിയിരുന്നത്. 
മോഷ്ടിച്ചെടുക്കുന്ന ബൈക്കിന്റെ രജിസ്‌ട്രേഷൻ നമ്പരും, ചേസിസ് നമ്പരും പ്രതികൾ മാറ്റിയിരുന്നു. ഒഎൽഎക്‌സിൽ വിൽപ്പനയ്ക്കായി നൽകിയിരുന്ന വാഹനങ്ങളുടെ നമ്പർ എടുത്ത ശേഷം ഈ നമ്പരാണ് മോഷ്ടിച്ച് ബൈക്കുകളിൽ നൽകിയിരുന്നത്. സംഘത്തിൽ കൂടുതൽ വിദ്യാർത്ഥികൾ കുടുങ്ങിയിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇരുപതോളം വിദ്യാർത്ഥികളുടെ വിവരങ്ങൾ പൊലീസ് തന്നെ ശേഖരിച്ചിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. വരും ദിവസങ്ങളിലും കൂടുതൽ പരാതിക്കാർ  എത്തുമെന്നും, ബൈക്കുകൾ കണ്ടെത്തുമെന്നും പൊലീസ് അറിച്ചു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജാക്കും.