play-sharp-fill
വാഹനങ്ങളുടെ ഇൻഷുറൻസ് പോളിസിയിൽ കൃത്രിമത്വം കാണിച്ച് വൻ തുക തട്ടിയ തട്ടിപ്പ് വീരൻ  പിടിയിൽ; കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള അ‌ന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്

വാഹനങ്ങളുടെ ഇൻഷുറൻസ് പോളിസിയിൽ കൃത്രിമത്വം കാണിച്ച് വൻ തുക തട്ടിയ തട്ടിപ്പ് വീരൻ പിടിയിൽ; കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള അ‌ന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്

കോട്ടയം: വാഹനങ്ങളുടെ ഇൻഷുറൻസ് പോളിസിയിൽ കൃത്രിമത്വം കാണിച്ച വൻ തുക തട്ടിയ തട്ടിപ്പ് വീരൻ പിടിയിൽ. തൊടുപുഴ,തടിയമ്പാട്, കട്ടപ്പന,കുമളി എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് വാഹനങ്ങളുടെ ഇൻഷുറൻസ് ഇടപാടുകൾ നടത്തുന്ന ഇടുക്കി തങ്കമണി സ്വദേശി വിശാഖ് പ്രസന്നൻ വെള്ളാരം പൊയ്കയിൽ വീട് പാണ്ടിപ്പാറ ആണ് ലക്ഷങ്ങളുടെ തുക തട്ടിപ്പ് നടത്തിയത്.

തങ്കമണി സ്വദേശിയുടെ ടിപ്പർ ലോറിക്ക് ഇൻഷുറൻസ് എടുക്കുന്നതിനായി പ്രതിയെ സമീപിക്കുകയും പ്രതി ഇൻഷുറൻസ് തുകയായ 39,000 രൂപ വാങ്ങി ആപ്പ ഓട്ടോറിക്ഷയുടെ നമ്പർ വച്ച് ഇൻഷുറൻസ് എടുത്ത ശേഷം പോളിസി കമ്പ്യൂട്ടറിൽ എഡിറ്റ് ചെയ്ത് ടിപ്പർ ലോറിയുടെ നമ്പർ ആക്കിയാണ് പോളിസി നൽകിയത്.

ഈ സംഗതിക്ക് തങ്കമണി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം അന്വേഷണം നടത്തി വരവേയാണ് പ്രതി അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതി ഈ രീതിയിൽ ചെറിയ വാഹനങ്ങളുടെ നമ്പര് വച്ച് പോളിസി എടുത്ത് വലിയ വലിയ വാഹനങ്ങളുടെ നമ്പരിൽ എഡിറ്റ് ചെയ്ത് ഒറിജിനൽ ഇൻഷുറൻസ് പോളിസി ആണെന്ന വ്യാജേനെ പോളിസി ഉടമകൾക്ക് നൽകി ലക്ഷങ്ങൾ തട്ടിയെടുത്തിട്ടുണ്ട്.

കൂടുതൽ വാഹനങ്ങളുടെ ഇൻഷുറൻസ് പോളിസി പരിശോധിച്ചാൽ മാത്രമേ പ്രതിസമാനമായ കൂടുതൽ കുറ്റ കൃത്യം ചെയ്തിട്ടുണ്ടോ എന്നു വെളിവാവുകയുള്ളൂ. അന്വേഷണ സംഘത്തിൽ കട്ടപ്പന Dysp വി എ നിഷാദ് മോൻ , തങ്കമണി IP A. അജിത്ത്, SI സജിമോൻ ജോസഫ് SCPO ടോണി ജോൺ CPO വി കെ അനീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

വിശാഖ് പ്രസന്നന്റെ കയ്യിൽ നിന്നും ഇൻഷുറൻസ് പോളിസി എടുക്കാൻ പണം അടച്ച ആളുകൾ അതാത് ഇൻഷുറൻസ് പോളിസി വച്ചുകൊണ്ട് ഇൻഷുറൻസ് കമ്പനിയിൽ ഒത്തു നോക്കേണ്ടതാണെന്ന് കട്ടപ്പന ഡിവൈഎസ്പി V A നിഷാദ് മോൻ അറിയിച്ചു. നിലവിൽ കട്ടപ്പന, തങ്കമണി, ഇടുക്കി എന്നീ സ്ഥലങ്ങളിൽ നിന്ന് പത്തോളം പരാതികൾ ലഭിച്ചിട്ടുണ്ട് കൂടുതൽ ആളുകൾ ഇത്തരത്തിലുള്ള ചതിയിൽ പെട്ടിട്ടുണ്ടോ എന്ന് കൂടുതലായി അന്വേഷിക്കേണ്ടതായിട്ടുണ്ടെന്ന് ഡിവൈഎസ്പി അറിയിച്ചു