
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മൊബൈൽ ഫോണിൽ നഗ്ന വിഡിയോ കാണിച്ച്, ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ. 14, 13 വയസ്സുള്ള പെൺകുട്ടികളെ പീഡിപ്പിച്ച കേസിലാണ് രണ്ടാനച്ഛനായ 38 കാരൻ അറസ്റ്റിലായത്. കരമന പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ചൈൽഡ് ലൈനിൽനിന്നു ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കരമന പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാൾ പെൺകുട്ടികളെ നിർബന്ധിച്ച് മൊബൈൽ ഫോണിൽ നഗ്ന വിഡിയോ കാണിച്ചിരുന്നു.
അതിനു ശേഷം ലൈംഗികമായി ദുരൂപയോഗം ചെയ്യുകയായിരുന്നു. കരമന എസ്എച്ച്ഒ അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group