
കോട്ടയം : തിരുവഞ്ചൂരിൽ 800 മില്ലി വ്യാജ ചാരായവും 300 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളുമായി തിരുവഞ്ചൂർ സ്വദേശി എക്സൈസിൻ്റെ പിടിയിലായി. തിരുവഞ്ചൂർ കരിപ്പാക്കുന്നശേരി വീട്ടിൽ കെ.ജി സുദർശനെയാണ് (37) പാമ്പാടി എക്സൈസ് ഇൻസ്പെക്ടർ ടോംസി പി ജെയും സംഘവും പിടികൂടിയത്.
തിരുവഞ്ചൂർ കേരള വാട്ടർ അതോറിറ്റിയുടെ കെ.ഡബ്യു.എസ്എസ് ഫിൽറ്റർ ഹൗസിന്റെ സമീപമുള്ള വീട്ടിൽ വാഷ് വ്യാപകമായി വിൽപ്പനക്കായി സൂക്ഷിക്കുന്നു എന്ന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് ഈ മാസം 22ന് ഇയാളെ പിടിക്കുടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പട്രോളിംഗിൽ എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ബിനോയി കെ.മാത്യു ,പ്രിവന്റീവ് ഓഫീസർ അനിൽ വേലായുധൻ സി.ഇ.ഓ മാരായ ഷെബിൻ ടി മർക്കോസ്,അഖിൽ എസ് ശേഖർ, നിബിൻ നെൽസൺ ഡബ്ലിയു സി ഇ ഓ ആശാലത ഡ്രൈവർ സോജി മാത്യു എന്നിവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group