
ന്യൂഡല്‍ഹി: രാജ്യത്ത് വൻഭീകരാക്രമണത്തിന് പദ്ധതിയൊരുക്കിയെന്ന് സംശയിക്കുന്ന എട്ടുപേരെ തമിഴ്നാട്ടില്‍ നിന്നുള്‍പ്പെടെ വിവിധയിടങ്ങളില്‍ നിന്ന് പിടികൂടി. പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐയുടെയും ബംഗ്ലാദേശ് ആസ്ഥാനമായുള്ള ഭീകരസംഘടനകളുടെയും പിന്തുണയോടെയാണ് ഇവർ ഭീകരാക്രമണം നടത്താൻ ശ്രമിച്ചതെന്നാണ് സൂചന. തമിഴ്നാട്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നാണ് യുവാക്കളെ പിടികൂടിയത്. മിസാനൂർ റഹ്മാൻ, മുഹമ്മദ് ഷബാത്ത്, ഉമർ, മുഹമ്മദ് ലിതാൻ, മുഹമ്മദ് ഷാഹിദ്, മുഹമ്മദ് ഉജ്ജാല്‍ എന്നിവരെ തമിഴ്നാട്ടിലെ തീരുപ്പൂർ ജില്ലയില്‍ പ്രവർത്തിക്കുന്ന വസ്ത്രനിർമാണ യൂണിറ്റുകളില്‍ നിന്നും മറ്റുരണ്ടുപേരെ പശ്ചിമബംഗാളില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
ഇവരില്‍ ഒരാള്‍ ബംഗ്ലാദേശില്‍ നിന്നുള്ളയാളാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പ്രതികള്‍ വ്യാജ ആധാർ കാർഡുകള്‍ ഉപയോഗിച്ചിരുന്നു. ഇവരില്‍ നിന്ന് എട്ട് മൊബൈല്‍ ഫോണുകളും 16 സിം കാർഡുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവരെ ഡല്‍ഹി പൊലീസിന് ഉടൻ തന്നെ കൈമാറും. ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്കും ചാന്ദ്നി ചൗക്കിലെ ഒരു ക്ഷേത്രം ഉള്‍പ്പെടെ രാജ്യത്തെ പ്രധാന മതകേന്ദ്രങ്ങള്‍ക്ക് സമീപം സ്‌ഫോടനം നടത്താൻ പാകിസ്ഥാനിലെ ലഷ്‌കർ- ഇ തൊയ്ബ പദ്ധതിയിടുന്നുണ്ടെന്ന വാർത്തകള്‍ പുറത്തുവന്നിരുന്നു.
ഫെബ്രുവരി ആറിന് ഇസ്ലാമാബാദിലെ ഒരു പള്ളിയില്‍ നടന്ന ചാവേർ സ്‌ഫോടനത്തില്‍ 31 പേർ കൊല്ലപ്പെടുകയും 160ല്‍ അധികം പേർക്ക് പരിക്കേല്‍ക്കുകയും ചെയതതിലുള്ള പ്രതികാരത്തിനാണ് സംഘടന ശ്രമിച്ചതെന്നും വിവരമുണ്ട്. എന്നാല്‍ ഈ സംഭവത്തിന്റെ ഉത്തരവാദിത്തം ഐഎസ്‌ഐ ഏറ്റെടുത്തിരുന്നു. സംഭവത്തെ തുടർന്ന് തമിഴ്‌നാട്ടിലെയും പശ്ചിമ ബംഗാളിലെയും പ്രധാന നഗരങ്ങളില്‍ സുരക്ഷയും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


