
കൊല്ലം: കൊല്ലത്ത് മൈക്രോഫിനാൻസ് എന്ന പേരില്‍ വൻ തട്ടിപ്പ് നടത്തിയ കേസിലെ പ്രതികള്‍ അറസ്റ്റില്‍. ലോണ്‍ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയ മൂന്നു പ്രതികളെയാണ് കൊട്ടാരക്കര പൊലീസ് പിടികൂടിയത്. പലരില്‍ നിന്നായി മൂന്നു ലക്ഷത്തോളം രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്.
തിരുവല്ല സ്വദേശികളായ രാജീവൻ, ഗിരീഷ് കുമാർ, ചെങ്ങന്നൂർ സ്വദേശി ഗോപകുമാർ എന്നിവരാണ് പിടിയിലായത്. കേസില്‍ പ്രതിയായ വിപിൻ ഭാസ്കർ എന്നയാള്‍ ഒളിവിലാണ്. സെവൻ സ്റ്റാർ, എം 3 ജി അസോസിയേറ്റ് എന്നീ പേരുകളില്‍ തൃപ്പൂണിത്തുറ , തിരുവല്ല, കലയപുരം കൊട്ടാരക്കര എന്നീ സ്ഥലങ്ങളില്‍ സ്ഥാപനം നടത്തിയാണ് ഇവർ തട്ടിപ്പ് നടത്തിയത്. മൈക്രോ ഫിനാൻസ് വഴി ലോണ്‍ നല്‍കാമെന്ന് വാഗ്ദാനം നല്കി 10000 മുതല്‍ 65000 രൂപ വരെ ഒമ്പതു പേരില്‍ നിന്നായി ഇവർ വാങ്ങിയിട്ടുണ്ട്.
അഞ്ചു ലക്ഷം രൂപ ലോണ്‍ തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞ് ആലപ്പുഴ കരുമാടി സ്വദേശിയില്‍ നിന്ന് 55000 രൂപയാണ് ഇവർ തട്ടിയെടുത്തത്. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കൂടുതല്‍ പേരില്‍ നിന്നും തട്ടിപ്പു നടത്തിയിട്ടുള്ളതായാണ് വിവരം.

Whatsapp Group 1 | Whatsapp Group 2 |Telegram Group


