രാത്രി ഭാര്യയുടെ വീട്ടിലെത്തി ബഹളം വച്ചത് തടയാനെത്തിയ പൊതുപ്രവർത്തകന് ക്രൂര മർദ്ദനം; നെയ്യാറ്റിൻകര സ്വദേശി അറസ്റ്റില്‍

Spread the love

തിരുവനന്തപുരം: രാത്രി ഭാര്യയുടെ വീട്ടിലെത്തി ബഹളം വച്ചത് തടയാനെത്തിയ പൊതുപ്രവർത്തകനെ മർദിച്ച നെയ്യാറ്റിൻകര സ്വദേശി അറസ്റ്റില്‍. ചെങ്കല്‍ കോയിക്കല്‍ സൂരജിനെ മർദ്ദിച്ച കേസില്‍ നെയ്യാറ്റിൻകര ഫോർട്ട് സ്വദേശി ജയകൃഷ്‌ണനാണ് പോലീസിന്റെ പിടിയിലായത്.

video
play-sharp-fill

രണ്ടാഴ്ച മുമ്പാണ് ജയകൃഷ്‌ണൻ ചെങ്കലിന് സമീപമുള്ള ഭാര്യയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കിയത്. ഇതോടെ വീട്ടുകാർ ബന്ധപ്പെട്ടതനുസരിച്ച്‌ പാറശാല പൊലീസും സ്ഥലത്തെത്തിയിരുന്നു. വിവരം അറിഞ്ഞെത്തിയ സൂരജ് കുമാറിനോട് ജയകൃഷ്ണനെ നെയ്യാറ്റിൻകരയിലെ വീട്ടിലെത്തിക്കാൻ പൊലീസ് ആണ് നിർദേശിച്ചത്. ഇത് പ്രകാരം സൂരജ് തന്‍റെ ബൈക്കില്‍ ഇയാളെ വീട്ടിലെത്തിച്ച ശേഷം മടങ്ങി.

പിന്നാലെ വീണ്ടും സ്ഥലത്തെത്തി ഇയാള്‍ ബഹളം വച്ച വിവരം അറിഞ്ഞെത്തിയപ്പോള്‍ പൊലീസിന്‍റെ അഭ്യർഥന പ്രകാരം വീണ്ടും ഇയാളെ വീട്ടിലെത്തിക്കാൻ പോയ സൂരജിനെ ജയകൃഷ്ണൻ കോവിലിനടുത്തുവച്ച്‌ മർദിക്കുകയായിരുന്നു. ജയകൃഷ്ണൻ സൂരജിന്‍റെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങുകയും ഇത് തറയിലെറിഞ്ഞ് നശിപ്പിച്ച ശേഷം വലിച്ച്‌ താഴെയിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാ‌രാണ് സൂരജിനെ ആശുപത്രിയിലെത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്രമിച്ചശേഷം ഒളിവില്‍പ്പോയ സ്വകാര്യ സ്കൂള്‍ ജീവനക്കാരൻ കൂടിയായ ജയകൃഷ്‌ണനെ കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. നെയ്യാറ്റിൻകര, പാറശാല സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ ക്രിമനല്‍ കേസുകളുണ്ടെന്നാണ് വിവരം.