
വയനാട്: കൽപ്പറ്റയിൽ പതിനാറുകാരനെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കൽപ്പറ്റ മെസ് ഹൗസ് റോഡ് കുറ്റിക്കുന്ന് കാരക്കാടൻ വീട്ടിൽ മുഹമ്മദ് നാഫിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കൽപ്പറ്റ പോലീസ് ഇൻസ്പെക്ടർ എ യും ജയപ്രകാശിന്റെ നേതൃത്വത്തിൽ ആയിരുന്നു നടപടി. 16കാരനെ ക്രൂരമായി മർദ്ദിച്ചവരിൽ ഒരാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ കസ്റ്റഡിയിലെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിൽ ഹാജരാക്കി.
കഴിഞ്ഞ ദിവസമാണ് ഇരട്ടപ്പേര് വിളിച്ചെന്നും മോശം വാക്കുകൾ ഉപയോഗിച്ചെന്നും ആരോപിച്ച് പതിനാറുകാരനെ ഫോണിൽ വിളിച്ചുവരുത്തി വിദ്യാർഥികളായ ഒരുകൂട്ടം മർദിച്ചത്. മുഖത്തും പുറത്തും ഉൾപ്പെടെ ക്രൂരമായി മർദിക്കുന്നതിന്റേയും കാലിൽ പിടിച്ച് മാപ്പ് പറയിപ്പിക്കുന്നതിന്റേയും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


