
ഉത്തർപ്രദേശിൽ കാണ്‍പൂരില്‍ കോച്ചിംഗ് സെന്ററിൽ വച്ച് 15 കാരിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റില്‍. ദേവേന്ദ്ര പട്ടേല്‍ (27) എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ ഒരു മാസത്തിലധികമായി കോച്ചിംഗ് സെന്ററില്‍ വച്ച് ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് പോലീസ് പറഞ്ഞു.
പെണ്‍കുട്ടി കോച്ചിംഗ് സെന്ററില്‍ പോകാൻ വിസമ്മതിച്ചതോടെ വീട്ടുകാർ കാരണമന്വേഷിച്ചു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കിദ്വായ് നഗറില്‍ പത്താം ക്ലാസ് വിദ്യാർഥിയായ പെണ്‍കുട്ടിയെ ഇതേ അധ്യാപകൻ സ്കൂളിലും പഠിപ്പിക്കുന്നുണ്ട്. മാതാപിതാക്കളെയും സഹോദരനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ പലതവണ ലൈംഗീകമായി പീഡിപ്പിച്ചത്.
ബിഎൻഎസ്, പോക്സോ വകുപ്പുകള്‍ പ്രകാരം ദേവേന്ദ്രയ്ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയച്ചെന്ന് പോലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



