video
play-sharp-fill

ജാമ്യത്തിലിറങ്ങിയ പ്രതി ആത്മഹത്യ പ്രേരണക്കുറ്റത്തിന് അറസ്റ്റിൽ; ഭാര്യ മരിച്ച കേസില്‍ അകത്തായ പ്രതി മകന്റെ ആത്മഹത്യക്കേസിലാണ് വീണ്ടും പിടിയിലായത് ;കഞ്ചിക്കോട് വല്ലടി സ്വദേശി എം.ദേവനാണ് അറസ്റ്റിൽ

ജാമ്യത്തിലിറങ്ങിയ പ്രതി ആത്മഹത്യ പ്രേരണക്കുറ്റത്തിന് അറസ്റ്റിൽ; ഭാര്യ മരിച്ച കേസില്‍ അകത്തായ പ്രതി മകന്റെ ആത്മഹത്യക്കേസിലാണ് വീണ്ടും പിടിയിലായത് ;കഞ്ചിക്കോട് വല്ലടി സ്വദേശി എം.ദേവനാണ് അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ
വാളയാര്‍: ഭാര്യ മരിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ മകന്‍ ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റ് ചെയ്ത് വീണ്ടും അകത്താക്കി.

കഞ്ചിക്കോട് വല്ലടി സ്വദേശി എം.ദേവനെയാണ് (48) മാനസിക പീഡനത്തിനും ആത്മഹത്യാ പ്രേരണക്കുറ്റത്തിനും വാളയാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ദേവന്റെ മകന്‍ വിഷ്ണുവിനെ (20) വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ ഒരു മാസം മുന്‍പാണ് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2017ലാണ് ദേവന്റെ ഭാര്യ ശകുന്തള ട്രെയിന്‍ ഇടിച്ചു മരിച്ചത്. ദേവന്റെ മാനസിക – ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് ശകുന്തള ആത്മഹത്യ ചെയ്തതാണെന്നു പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഈ കേസിന്റെ വിചാരണ ഈ മാസം ആരംഭിക്കാനിരിക്കെയാണു കേസിലെ മുഖ്യസാക്ഷിയായ വിഷ്ണുവിന്റെ മരണം.

സാക്ഷി പറയരുതെന്നാവശ്യപ്പെട്ടു മകനെ ദേവന്‍ ഭീഷണിപ്പെടുത്തിയിരുന്നെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവിലാണു ദേവനെ അറസ്റ്റ് ചെയ്തത്.

Tags :