
ബംഗളൂരുവിലെ സർക്കാർ ആശുപത്രിയില്‍ നിന്ന് അഞ്ചുദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം ബന്ധുവിന്റെ അവസരോചിതമായ ഇടപെടല്‍ കാരണം പരാജയപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഒരു പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി ഉൾപ്പടെ 2 സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു.
ജയനഗർ സ്വദേശിയായ അസ്മ ബാനുവിന്റെ അഞ്ചുദിവസം പ്രായമുള്ള കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി ജനറല്‍ വാർഡിലെത്തിയ പ്രതികള്‍ അസ്മ ബാനുവുമായി സൗഹൃദം സ്ഥാപിച്ചു. അസ്മ ശുചിമുറിയില്‍ പോയ തക്കത്തിന് റാഫിയ കുഞ്ഞിനെ എടുത്ത് കടന്നുകളയാൻ ശ്രമിച്ചു.
ഈ സമയം അസ്മയുടെ സഹോദരി സിമ്രാൻ ഈ നീക്കം ശ്രദ്ധിക്കുകയും ഇവരെ തടഞ്ഞുനിർത്തി ആശുപത്രി ജീവനക്കാരെ വിവരം അറിയിക്കുകയുമായിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിൻ്റെ പിന്നിലെ യഥാർഥ ലക്ഷ്യം കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group



