
കോട്ടയം: കാപ്പാ നിയമം ലംഘിച്ച് കോട്ടയം ജില്ലയിൽ പ്രവേശിച്ച പ്രതി പിടിയിൽ. ശാന്തിനഗർ കോളനിയിൽ മോനുരാജ്(30) ആണ് വാകത്താനം പോലീസിന്റെ പിടിയിലായത്.
കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് എ യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം നാടുകടത്തിയിരുന്നു.
എന്നാൽ ഇയാൾ നിയമം ലംഘിച്ച് വാകത്താനം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഞാലിയാകുഴി ബസ്സ് സ്റ്റാന്‍ഡിന് സമീപത്ത് നിൽക്കുന്നതായി വാകത്താനം പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ അനിൽകുമാർ എം.കെക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിയെ കോടതിയില്‍ ഹാജരാക്കുകയും 18 വരെ റിമാൻഡ് ചെയ്തു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group