കോഴിക്കോട് അങ്കണവാടി ജീവനക്കാരിയെ ആക്രമിച്ച് മാല കവര്‍ന്ന സംഭവം; പ്രതി പിടിയില്‍

Spread the love

കോഴിക്കോട്: ഇരിങ്ങണ്ണൂരില്‍ അങ്കണവാടി ജീവനക്കാരിയെ ആക്രമിച്ച്‌ സ്വര്‍ണ്ണ മാല കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍. കാസര്‍കോട് കീഴൂര്‍ ചന്ദ്രഗിരി സ്വദേശി ഷംനാസ് മന്‍സിലില്‍ മുഹമ്മദ് ഷംനാസ് (32)നെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തതത്.

ജൂലൈ മാസത്തിലാണ് കേസിനാസ്പമായ സംഭവം .ഇരിങ്ങണ്ണൂര്‍ അങ്കണവാടിയിലേക്ക് പോവുന്നതിനിടെ കുമ്മങ്കോട് സ്വദേശിനി ഉഷയുടെ മൂന്നര പവന്‍ മാല പൊട്ടിച്ചെടുത്ത ശേഷം പ്രതി സ്‌കൂട്ടറില്‍ രക്ഷപ്പെടുകയുമായിരുന്നു.

തലശ്ശേരി മേഖലയില്‍ വ്യാപകമായി സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയായ ഇയാളെ കാസര്‍കോട് എസ്പിയുടെ സ്‌ക്വാഡ് അംഗങ്ങളാണ് പിടികൂടിയത്. കാസര്‍കോട് ,കണ്ണൂര്‍ ജില്ലകളില്‍ പ്രതിക്കെതിരെ 12 കേസുകള്‍ നിലവിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group