video
play-sharp-fill
പന്ത്രണ്ടുകാരന് ലഹരിവസ്തുക്കൾ നൽകി ഭീഷണി ; തട്ടിയെടുത്തത് കൈചെയിൻ, പാദസരം, കമ്മൽ ഉൾപ്പെടെ അഞ്ചു പവനോളം  സ്വർണം ; കടയുടമ അറസ്റ്റിൽ

പന്ത്രണ്ടുകാരന് ലഹരിവസ്തുക്കൾ നൽകി ഭീഷണി ; തട്ടിയെടുത്തത് കൈചെയിൻ, പാദസരം, കമ്മൽ ഉൾപ്പെടെ അഞ്ചു പവനോളം സ്വർണം ; കടയുടമ അറസ്റ്റിൽ

തൃശൂർ: പന്ത്രണ്ടുകാരന് ലഹരിവസ്തുക്കൾ നൽകി ഭീഷണിപ്പെടുത്തിയ ശേഷം സ്വർണം തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ. തൃശൂർ കുന്നംകുളത്താണ് സംഭവം. പെരുമ്പിലാവ് കരിക്കാട് സ്വദേശി മുഹിയുദ്ദീനാണ് പിടിയിലായത്. സ്വർണം നഷ്ടപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് മോഷണ വിവരം പുറത്തറിയുന്നത്.

കരിക്കാട് കട നടത്തുകയാണ് മുഹിയുദ്ദീൻ. ഇയാളുടെ കടയിലേക്ക് മിഠായി വാങ്ങാനെത്തിയ പന്ത്രണ്ടുകാരന് മിഠായിക്കൊപ്പം വെളുത്ത നിറമുള്ള പൊടിയും സിഗരറ്റ് അടക്കമുള്ള ലഹരി വസ്തുക്കളും നൽകിയെന്നാണ് പരാതി. ഇതിന് ശേഷം കുട്ടി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് വീട്ടിൽ പറയുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് പവനോളം സ്വർണം തട്ടിയെടുത്തു. കൈചെയിൻ, പാദസരം, കമ്മൽ ഉൾപ്പെടെയുള്ളവയാണ് തട്ടിയെടുത്തത്.

സ്വർണം നഷ്ടപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിനൊടുവിൽ കുട്ടി ഇക്കാര്യം പറയുകയായിരുന്നു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. തട്ടിയെടുത്ത സ്വർണം പെരുമ്പിലാവിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരൻ വഴി വിൽപന നടത്തി ഒന്നരലക്ഷത്തോളം രൂപ ഇയാൾ കൈപ്പറ്റിയിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group