മദ്യപിച്ച്‌ പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ച്‌ കയറി അക്രമം; മലപ്പുറം സ്വദേശിയെ കൈയ്യോടെ പിടികൂടി പോലീസ്

Spread the love

മദ്യപിച്ച്‌ ലക്കുകെട്ട് മുക്കം പോലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച്‌ കയറിയ യുവാവിനെ പോലീസ് കൈയ്യോടെ അറസ്റ്റ് ചെയ്തു. മലപ്പുറം കിഴ്ശ്ശേരി തൃപ്പനച്ചി സ്വദേശി അബൂബക്കർ സിദ്ധീഖ് ആണ് അറസ്റ്റിലായത്.  പോലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച്‌ കടന്ന പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും അക്രമം നടത്തുകയും ചെയ്തു. ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം.

video
play-sharp-fill

കരിങ്കല്ലുമായാണ് പ്രതി സ്റ്റേഷൻ വളപ്പിലെത്തിയത്. പിന്നാലെ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തുകയും, സ്റ്റേഷൻ വളപ്പില്‍ നിർത്തിയിട്ട ഡിപ്പാർട്ട്മെൻ്റ് വാഹനത്തിൻ്റെ ചില്ല് കയ്യില്‍ കരുതിയിരുന്ന കരിങ്കല്ലുകൊണ്ട് അടിച്ച്‌ പൊളിക്കുകയും ചെയ്തു. ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി മുക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.