തിരുവാതുക്കലിൽ കടയുടെ പൂട്ട് തകര്‍ത്ത് മോഷണ ശ്രമം; പ്രതി കോട്ടയം വെസ്റ്റ് പോലീസിന്റെ പിടിയില്‍;പിടിയിലായത് പൊലീസിന്റെ നോട്ടപ്പുള്ളി

Spread the love

കോട്ടയം: തിരുവാതുക്കല്‍ ജംഗ്ഷനില്‍ കടയുടെ പൂട്ട് തകര്‍ത്ത് മോഷണ ശ്രമം പ്രതി പിടിയില്‍.പാലക്കാട് സ്വദേശി ബാലന്‍ എന്ന പളനി (59) ആണ് കോട്ടയം വെസ്റ്റ് പോലീസിന്റെ പിടിയിലായത്.

video
play-sharp-fill

ഇന്ന് പുലര്‍ച്ചെയാണ് മോഷണ ശ്രമമുണ്ടായത്.ആനന്ദമന്ദിരം ബേക്കേഴ്സ് എന്ന സ്ഥാപനത്തിന്റെ പുറകുവശത്തെ കതകിന്റെ പൂട്ട് പൊളിച്ച് മോഷണശ്രമം നടത്തിയത്.

നിരവധി മോഷണക്കേസുകളില്‍ പ്രതിയായിട്ടുള്ള ഇയാള്‍ക്കെതിരെ ഗാന്ധിനഗര്‍ സ്റ്റേഷനില്‍മോഷണക്കേസ് നിലവിലുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

.