ഓണം ലക്ഷ്യമിട്ട് കഞ്ചാവ് കടത്ത്; രണ്ട് കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി കോതമംഗലം എക്സൈസിന്റെ പിടിയിലായി

Spread the love

കോതമംഗലം: ഓണം സ‍്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി രണ്ട് കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ കോതമംഗലം എക്‌സൈസ് അറസ്റ്റ് ചെയ്തു. അസാം സ്വദേശി നജുമുൽ ഇസ്ലാം ആണ് പിടിയിലായത്. വാരപ്പെട്ടി ഇളങ്ങവത്തുവച്ചാണ് ഇയാൾ എക്‌സൈസിന്റെ വലയിലായത്.

video
play-sharp-fill

ഓണം സ്‌പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ചുള്ള പരിശോധന നടത്തുകയായിരുന്നു എക്‌സൈസ് സംഘം. റെയിഞ്ച് ഓഫീസർ സിജോ വർഗീസിന്റെ നേതൃത്വത്തിലുള്ള പരിശോധനാ സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ പി.ബി.ലിബു, എം.ടി. ബാബു, സോബിൻ ജോസ്, കെ.എ.റസാഖ്, സിവിൽ എകസൈസ് ഓഫീസർമാരായ ആസിഫ് മുഹമ്മദ്, എം.എം. അബിൻസ്, പി.എം.ഉബൈസ്, ഡ്രൈവർ കബിരാജ് എന്നിവരാണ് ഉണ്ടായിരുന്നത്.