
അടൂർ: വാടക വീട്ടിൽ കഞ്ചാവ് വില്പന ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. ഇളമണ്ണൂർ ചാമുക്കുല പുത്തൻവീട്ടിൽ ജിതിൻ ചന്ദ്രൻ (28) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
തുഷാരം വീട്ടിൽ വാടകയ്ക്ക് താമസിച്ചാണ് ഇയാൾ കഞ്ചാവ് വില്പന നടത്തിയിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസിലെ റേഞ്ച് ഇൻസ്പെക്ടർ അഭിജിത്തിന്റെ നേതൃത്വത്തിലാണ് 10ഗ്രാം കഞ്ചാവുമായി ഇയാളെ പിടികൂടിയത്.
എൻഡിപിഎസ് പ്രകാരമാണ് ജിതിനെ കേസടുത്ത് അറസ്റ്റ് ചെയ്തത്. ഇയാൾ മുൻപ് സമാനമായ കുറ്റങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് എക്സൈസ് പരിശോധിച്ച് വരുകയാണ്. ജിതിന് കഞ്ചാവ് കൊടുക്കുന്നവരെ പറ്റിയും എക്സൈസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group