
എം ഡി എം എ കേസില്‍ ആർഎസ്‌എസ് പ്രവർത്തകൻ പിടിയില്‍. ഇടുക്കി കട്ടപ്പനയില്‍ പിടിയിലായ അരുണ്‍ ഭാസ്കർ, കണ്ണൂർ പള്ളൂർ മുൻ സി പി ഐ എം ലോക്കല്‍ കമ്മറ്റിയംഗം കണ്ണിപ്പൊയില്‍ ബാബുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.
27 ഗ്രാം എം ഡി എം എയുമായാണ് അരുണ്‍ ഉള്‍പ്പടെ 3 പേർ അറസ്റ്റിലായത്. പിടിയിലായ അരുണ്‍ ഭാസ്കർ ജോജിറാം ജയറാം, ഭീമപ്പാ എന്നിവർ റിമാൻഡിലാണ്.