ബിസിനസില്‍ പങ്കാളിയാക്കാം എന്ന് വാഗ്ദാനം ചെയ്ത് 17 ലക്ഷം തട്ടിയ കേസിൽ മൂന്ന് പ്രതികൾ ചിങ്ങവനം പോലീസിന്റെ പിടിയിൽ

Spread the love

കോട്ടയം: നഴ്സറി ബിസിനസ്സിൽ പങ്കാളിയാക്കാം എന്ന് വിശ്വസിപ്പിച്ച് കുഴിമറ്റം സ്വദേശിയുടെ 17 ലക്ഷം രൂപ തട്ടിയ കേസിലെ മൂന്ന് പ്രതികൾ അറസ്റ്റിൽ. പാലക്കാട് സ്വദേശി ബിജു പോൾ (54),എറണാകുളം സ്വദേശി വിനു സിവി (47) വയനാട് സ്വദേശി ലിജോ ജോൺ (45) എന്നിവരെയാണ്  ചിങ്ങവനം പോലീസ് കോഴിക്കോട് നിന്നും അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.