തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ രണ്ടര കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി അറസ്റ്റിൽ

Spread the love

തൃശൂർ : തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ രണ്ടര കിലോ കഞ്ചാവുമായി അതിഥി തൊഴിലാളിയെ അറസ്റ്റ് ചെയ്തു. ചെന്നൈ- തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ പാലക്കാട് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് വിഭാഗവും തൃശൂര്‍ ആര്‍പിഎഫും തൃശൂര്‍ എക്സൈസ് സര്‍ക്കിളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഒറീസ കണ്ടമാല്‍ സ്വദേശി രാമകന്ത പ്രധാന്‍(45) പിടിയിലായത്.

പിടികൂടിയ 2.550 കിലോഗ്രാം കഞ്ചാവിന് വിപണിയില്‍ ഒന്നേകാല്‍ ലക്ഷത്തിലധികം രൂപ വിലവരും. സംഭവത്തില്‍ തൃശൂര്‍ എക്സൈസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.