ലോക്ക് ഡൗൺ കാലം ആഘോഷമാക്കാൻ ചാരായവും നാടൻ തോക്കും: ഏറ്റുമാനൂരിൽ വാറ്റുന്നതിനിടെ പ്രതി തോക്കുമായി പിടിയിൽ
ക്രൈം ഡെസ്‌ക്
കോട്ടയം: ലോക്ക് ഡൗൺ കാലത്ത് ചാരായം വാറ്റുമായി സജീവമായിരുന്നയാളെ വാറ്റും നാടൻ തോക്കുമായി പൊലീസ് പിടികൂടി. സ്ഥിരം വാറ്റുകാരനായ ഏറ്റുമാനൂർ മങ്കരക്കലുങ്കിനു സമീപം ചെറ്റയിൽ അജിത്തി(53) നെയാണ് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ എ.അൻസാരിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ലോക്ക് ഡൗണിന്റെ ഭാഗമായി ഇയാൾ വൻ തോതിൽ ചാരായം വാറ്റുന്നതായി പൊലീസ് സംഘത്തിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു പൊലീസ് സംഘം രഹസ്യമായി ഏറ്റുമാനൂർ – ഈരാറ്റുപേട്ട ഹൈവേയിൽ മങ്കര കലുങ്കിനു സമീപത്തെ ഇയാളുടെ വീട്ടിൽ എത്തുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ പൊലീസ് സംഘം ഇയാളുടെ വീട്ടിലെത്തുമ്പോൽ വാറ്റ് നിർമ്മിച്ച് പകർത്തുകയായിരുന്നു ഇയാൾ. അരലിറ്റർ ചാരായവും പൊലീസ് സംഘം ഇയാളുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. വീടിനകത്ത് നടന്ന പരിശോധനയിലാണ് പഴയ നാടൻ തോക്ക് കണ്ടെത്തിയത്.
പട്ടിയെ വെടിവെക്കാനാണ് തോക്ക് സൂക്ഷിച്ചിരുന്നതെന്നാണ് ഇയാൾ പൊലീസിനു നൽകിയ മൊഴി. ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ എ.അൻസാരി, എസ്.ഐ. അനൂപ്.സി.നായർ, എ.എസ്.ഐ.മഹേഷ് കൃഷ്ണൻ, സജീഷ്, രാജേഷ്, സാബു, സുജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.