
കോട്ടയം: അയ്മനം ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ കക്ഷി ഭേദമന്യേ ജനപ്രതിനിധികൾ ജില്ലാ കളക്ടറെ സന്ദർശിച്ച് നിവേദനം സമർപ്പിച്ചു. വേനൽ ശക്തമാകുന്ന സാഹചര്യത്തിൽ കുടിവെള്ള വിതരണത്തിലെ തടസ്സം ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതായി അവർ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി.
തുടർന്ന് സംഘം വാട്ടർ അതോറിറ്റി ഓഫീസിലെത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ആർപ്പുക്കര പ്രദേശത്തെ പ്രധാന പൈപ്പ് പൊട്ടിയതിനെ തുടർന്ന് വൻതോതിൽ വെള്ളം ചോർന്നുപോകുന്നതായാണ് അറിയാൻ കഴിഞ്ഞത്. എന്നാൽ പൊട്ടിയ ഭാഗം ഇതുവരെയും കണ്ടെത്താനായിട്ടില്ലെന്ന വിവരം അസിസ്റ്റന്റ് എഞ്ചിനീയർ (AE) അറിയിച്ചു.
രണ്ടുദിവസത്തിനകം പൈപ്പ് നന്നാക്കി വെള്ളവിതരണം പുനഃസ്ഥാപിക്കാമെന്ന ഉറപ്പാണ് അധികൃതർ നൽകിയിരിക്കുന്നത്. എന്നാൽ പൈപ്പ് തകരാർ പരിഹരിക്കുന്നതിൽ ഉണ്ടാകുന്ന താമസം പൊതുജനങ്ങളിൽ വലിയ തോതിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട് പ്രശ്നത്തിന് സ്ഥിരപരിഹാരം കാണാൻ അടിയന്തര ഇടപെടൽ വേണമെന്നാണ് ജനപ്രതിനിധികളും നാട്ടുകാരും ഒരുപോലെ ആവശ്യപ്പെടുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഹരികുമാർ, വൈസ് പ്രസിഡന്റ്
അനു ശിവപ്രസാദ്,
11-ാം വാർഡ് അംഗം നിഷ സുരേഷ്,
15-ാം വാർഡ് അംഗം
മിനി മനോജ്,
17-ാം വാർഡ് അംഗം
സുനിത അഭിഷേക്, 19-ാം വാർഡ് അംഗം ഷിബി വാഴയിൽ,
20-ാം വാർഡ് അംഗം
വൈഷ്ണവി സി എസ്,
21-ാം വാർഡ് അംഗം ബിനുമോൾ എന്നിവരാണ് പങ്കെടുത്തത്.



