
ആർപ്പൂക്കര: കോലേട്ടമ്പലം ശ്രീഷണ്മുഖ വിലാസം ക്ഷേത്ര ഉത്സവം ഫെബ്രുവരി 1 മുതല്‍ 7 വരെ നടക്കും. ഫെബ്രുവരി 1 ന് രാവിലെ 6 ന് മഹാഗണപതിഹോമം, രാത്രി 7നും 8നും മദ്ധ്യേ കുമരകം എം.എൻ ഗോപാലൻ തന്ത്രിയുടെയും ജിതില്‍ ഗോപാല്‍
തന്ത്രിയുടെയും, ശാന്തിമാരായ അനീഷ്, ജിലുക്കുട്ടൻ എന്നിവരുടെ മുഖ്യകാർമികത്വത്തില്‍ കൊടിയേറ്റ്, 8 ന് കരോക്കെ ഭക്തിഗാനമേള, കൊടിയേറ്റ് സദ്യ.
2 ന് രാവിലെ 9.30ന് ആയില്യപൂജ, വൈകിട്ട് 7 മുതല്‍ ഭരതനാട്യം, മിമിക്സ് പരേഡ്, കുങ്ഫു യോഗ ഡെമോ. 3ന് രാവിലെ 7ന് പുരാണപാരായണം, വൈകിട്ട് 7 മുതല്‍ ഭരതനാട്യം, സെമിക്ലാസിക്കല്‍ ഗ്രൂപ്പ് ഡാൻസ്, തിരുവാതിര, സിനിമാറ്റിക് ഡാൻസ്. 4ന് രാവിലെ 11ന് നവകം,

Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈകിട്ട് 3.30ന് ഗുരുദേവകൃതികളുടെ പാരായണം, 4.30ന് സ്കന്ദപുരാണ പാരായണം, 7ന് തിരുവാതിര, 7.30ന് നാടകം. 5ന് രാവിലെ 7ന് പുരാണ പാരായണം, വൈകിട്ട് 7ന് തിരുവാതിര, 7.30ന് നൃത്തനാടകം. 6ന് രാവിലെ 11ന് ഓട്ടൻതുള്ളല്,
12.30ന് ഉത്സവബലിദർശനം, 1ന് അന്നദാനം, വൈകിട്ട് 6.30ന് മയൂരനൃത്തം, 7.30ന് ചെമ്പടതാളം, 10ന് പള്ളിവേട്ടയ്ക്ക് പുറപ്പാട്, പള്ളിവേട്ട, പള്ളികുറുപ്പ്. 7ന് രാവിലെ 5.30ന് ആറാട്ട് പുറപ്പാട്, 8ന് ആറാട്ട് വരവേല്‍പ്പ്, മയൂരനൃത്തം, കൊടിയിറക്ക്.



