ആർപ്പൂക്കരയിലെ ഗുണ്ടാ ആക്രമണം: യുവാവിനെ വടിവാളിനു വെട്ടിപ്പരിക്കേൽപ്പിച്ചു; അലോട്ടിയുടെ സഹോദരൻമാർ അടക്കം അഞ്ചു പേർ പിടിയിൽ

ആർപ്പൂക്കരയിലെ ഗുണ്ടാ ആക്രമണം: യുവാവിനെ വടിവാളിനു വെട്ടിപ്പരിക്കേൽപ്പിച്ചു; അലോട്ടിയുടെ സഹോദരൻമാർ അടക്കം അഞ്ചു പേർ പിടിയിൽ

തേർഡ് ഐ ക്രൈം

ആർപ്പൂക്കര: ആർപ്പൂക്കര പനമ്പാലത്ത് വടിവാളൂമായി ബൈക്കിൽ അഴിഞ്ഞാടിയ ഗുണ്ടാ സംഘം യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. കഞ്ചാവ് എത്തിച്ചു വിതരണം ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് കാപ്പ ചുമത്തി ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ട അലോട്ടിയുടെ സഹോദരൻമാർ അടക്കമുള്ളവരാണ് വടിവാളുമായി കഴിഞ്ഞ ദിവസം രാത്രിയിൽ അഴിഞ്ഞാടിയത്. വടിവാളൂമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ പ്രദേശവാസിയായ ഒരാളെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു.

പനമ്പാലം അങ്ങാടി കപ്പേള ഭാഗത്ത് കുരിശുങ്കൽ വീട്ടിൽ എബി ജോർജി(33)നാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഗുണ്ടാ സംഘത്തലവൻ അലോട്ടിയുടെ സഹോദരൻ ജോൺസി ജേക്കബ് (24), ടോമി ജോസഫ് (24), ഇർഫാൻ അസ്മായിൽ (23), ടിജു (32), അഭിജിത്ത് പ്രമോദ് (24) എന്നിവരെയാണ് ഗാന്ധിനഗർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ഷിജി അറസ്റ്റ് ചെയ്തതത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവങ്ങൾ. ആർപ്പൂക്കര പനമ്പാലം ഭാഗത്ത് വടിവാളുമായി രാത്രിയിൽ ബൈക്കിലെത്തിയ ഗുണ്ടാ അക്രമി സംഘങ്ങൾ അഴിഞ്ഞാടുകയായിരുന്നു. വടിവാൾ വീശി, റോഡിൽ വാൾ ഉരസി, നാട്ടുകാരെയും യുവാക്കളെയും വെല്ലുവിളിച്ച പ്രതികൾ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നു, പൊലീസ് സംഘം എത്തിയപ്പോഴേയ്ക്കും പ്രതികൾ ഇവിടെ നിന്നും രക്ഷപെട്ടു.

ഇതിനു ശേഷം പ്രതികൾ കുടമാളൂർ അങ്ങാടിപ്പള്ളിയുടെ ഭാഗത്തു വച്ച് മാരകായുധങ്ങളുമായി എബിയെ ആക്രമിക്കുകയായിരുന്നു. ഗുണ്ടാ സംഘത്തലവൻമാരായ അലോട്ടിയുടെയും വിനീത് സഞ്ജയന്റെയും സംഘങ്ങൾ തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ കുടമാളൂരിലും, പ്രദേശത്തെ ഷാപ്പിലും വച്ച് ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ ഗുണ്ടാ സംഘങ്ങൾ കുടമാളൂരിലും, പനമ്പാലത്തും വച്ച് ഇപ്പോൾ ഏറ്റുമുട്ടിയിരിക്കുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.