play-sharp-fill
വെള്ളമിറങ്ങി തുടങ്ങിയിട്ടും ദുരിതം ഒഴിയുന്നില്ല: ആർപ്പൂക്കരയിലെ വീടുകളിൽ ഇപ്പോഴും വെള്ളപ്പൊക്കം; വെള്ളം വറ്റിക്കാൻ വേണ്ടത് വമ്പൻ മോട്ടോറുകൾ

വെള്ളമിറങ്ങി തുടങ്ങിയിട്ടും ദുരിതം ഒഴിയുന്നില്ല: ആർപ്പൂക്കരയിലെ വീടുകളിൽ ഇപ്പോഴും വെള്ളപ്പൊക്കം; വെള്ളം വറ്റിക്കാൻ വേണ്ടത് വമ്പൻ മോട്ടോറുകൾ

സ്വന്തം ലേഖകൻ

ആർപ്പൂക്കര: ആർപ്പൂക്കര പഞ്ചായത്തിലെ ഒന്നാം വാർഡ് പടിഞ്ഞാറു വേമ്പനാട് കായലിന്റെ തീരത്ത പുത്തൻ കായൽ പ്രദേശത്തു താമസിക്കുന്നവരാണ് ഞങ്ങൾ. ഈ കഴിഞ്ഞ മഹാപ്രളയത്തിന് കായലിലെ ചുറ്റും ഉള്ള ബണ്ട് തകർന്നു വെള്ളം കായലിൽനിന്നും ഇരച്ചുകയറി വീടും മറ്റു ഉപയോഗ സാധനങ്ങളും നശിച്ചനിലയിലാണ്.


ഇപ്പോളും വീടിനുള്ളിൽ അരയൊപ്പം വെള്ളം നിൽക്കുന്ന അവസ്ഥയാണ്. കുഞ്ഞുകുട്ടികൾ മുതൽ പ്രായമായവർ വരെ ഹൗസ്‌ബോട്ടിലും, ദുരിതാശ്വാസ ക്യാമ്പുകളിലുമായാണ് കഴിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കായൽ നിരപ്പിൽ നിന്നും താഴെയിരിക്കുന്ന ഞങ്ങളുടെ വീടുകളിൽ കയറിയിരിക്കുന്ന വെള്ളം വറ്റിക്കണമെങ്കിൽ കൂറ്റൻ മോട്ടറുകൾ ആവശ്യമാണ്. പലരുടെയും ഉപജീവനമാർഗമായ കൃഷിയും,മത്സ്യബന്ധനവും താറുമാറിയിക്കിടക്കുകയാണ്.

തകർന്നു പോയ ബണ്ടുകളും,ഇവിടെയുണ്ടായിരുന്ന മോട്ടറുകളും പുതുക്കി വെള്ളം പറ്റിച്ചാലേ ഞങ്ങൾക്ക് വീടുകളിലേക്ക് മാറാൻ പറ്റൂ. ഞങ്ങളുടെ അവസ്ഥ വാക്കുകളിൽ വിവരിക്കാവുന്നതിലും അധികമാണ്.അതുകൊണ്ട് അധികാരികൾ നേരിട്ട് വന്നു കണ്ടു ഞങ്ങൾക്ക് ആവശ്യമായ സഹായം ചെയ്തു തരണമെന്ന്.അഭ്യർത്ഥിക്കുന്നു.