ആർപ്പൂക്കര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തിരുവുത്സവം നവംബർ 17ന് കൊടിയേറും:നവംബർ 26 ന്  ആറാട്ടോടുകൂടി സമാപനം: കഥകളി, ഗാനമേള, നാടകം എന്നിവയാണ് മുഖ്യ കലാപരിപാടികൾ.

Spread the love
ആർപ്പുക്കര : ആർപ്പൂക്കര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തിരുവുത്സവം 2025 നവംബർ 17ന് ( 1201 വൃശ്ചികം 1 തിങ്കളാഴ്ച) കൊടികയറി, നവംബർ 26 ന് ( 1201 വൃശ്ചികം 10 ബുധനാഴ്ച) ആറാട്ടോടുകൂടി സമാപിക്കും.
രണ്ടാം ഉത്സവം മുതൽ എട്ടാം ഉത്സവം വരെ ഉത്സവബലി ഉണ്ടായിരിക്കുന്നതാണ്. ഏഴാം ഉത്സവദിവസത്തെ കാഴ്ചശ്രീബലി തദ്ദേശവാസികളുടെ ദേശവിളക്ക് സമർപ്പണമായും,
ആർപ്പുക്കര പൂരമായും ആചരിക്കപ്പെടും. വർണ്ണവിസ്മയം തീർക്കുന്ന കുടമാറ്റവും, ലക്ഷണമൊത്ത ഗജവീരന്മാരും, വാദ്യശ്രേഷ്ഠൻ വാദ്യപ്രമുഖ് പെരുമനം പ്രകാശ് മാരാരും സംഘവും ഒരുക്കുന്ന ആൽത്തറമേളവും കൂടി ചേരുമ്പോൾ പൂരം എല്ലാവർക്കും ആസ്വാദ്യകരമായ ഒരു അനുഭവമായി മാറും.
നവംബർ 17 – ന്
രാവിലെ 9നും 10നും മദ്ധ്യേ തൃക്കൊടിയേറ്റ് .
മുഖ്യ കാർമ്മികത്വം – തന്ത്രിമുഖ്യൻ പയ്യപ്പിള്ളി ഇല്ലത്ത് . വൈകിട്ട് 7 ന് സാംസ്കാരിക സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.8.30ന് ഗാനമേള
അവതരണം – കൊച്ചിൻ മയൂരി ഓർക്കസ്ട്ര . നാലാം ഉത്സവമായ 20 – ന് കഥകളി മഹോത്സവം .
7.30 ന് കഥകളിമഹോൽസവം
കഥ – അർജ്ജുന വിഷാദ വൃത്തം
ആട്ടവിളക്ക് പ്രോജ്ജ്വലനംഡോ. TK ജയകുമാർ, സൂപ്രണ്ട് മെഡിക്കൽകോളേജ്, കോട്ടയം
രചന, കഥാഖ്യാനംഡോ. പി. രാജശേഖർ വൈക്കം
സംഘാടനംകോട്ടയം കളിയരങ്ങ്.
21 – ന് വൈകന്നേരം 7.30 ന് കഥകളി മേജർ സെറ്റ്
കഥ – നളചരിതം മൂന്നാം ദിവസം
ആട്ടവിളക്ക് പ്രോജ്ജ്വലനംഎസ്. ഡി. സതീശൻ നായർ, ബ്യൂറോ ചീഫ് മാതൃഭൂമി
രചനഉണ്ണായി വാര്യർ
സംഘാടനംകളിയരങ്ങ് കോട്ടയം
24 – ന്വൈകിട്ട് 9 ന് പുണ്യപുരാണ ചരിത്രനാടകം
ജഗത്ഗുരു ആദിശങ്കരൻ
അവതരണം – കൊല്ലം തപസ്യ .