ആർപ്പൂക്കര സെന്റ് തോമസ് യാക്കോബായ പള്ളിയിൽ സത്യഗ്രഹ സമരം നടത്തി
സ്വന്തം ലേഖകൻ
കോട്ടയം: യാക്കോബായ സഭയ്ക്കെതിരായ നീതി നിഷേധത്തിൽ പ്രതിഷേധിച്ച് ആർപ്പൂക്കര സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ സത്യഗ്രഹ സമരം നടത്തി. സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ തോമസ് മോർ തീമോത്തിയോസ് ഉദ്ഘാടനം ചെയ്തു. മലബാർ ഭദ്രാസനാധിപൻ സഖറിയാസ് മോർ പോളികാർപ്പോസ് മുഖ്യപ്രഭാഷണം നടത്തി.
കോട്ടയം ഭദ്രാസന സെക്രട്ടറി ഫാ. കുറിയാക്കോസ് കടവുംഭാഗം, ബാംഗ്ലൂർ ഭദ്രാസന സെക്രട്ടറി ഫാ. മങ്ങാട്ട് ജോൺ ഐപ്പ്, ജേക്കബ് മാത്യു കോർഎപ്പിസ്‌കോപ്പ കോമടത്തുശേരിൽ, ഫാ.തോമസ് കണ്ടാന്ത്ര, ഫാ.ഗീവർഗീസ് കടുംങ്ങണിയിൽ, ഫാ.ഏബ്രഹാം വലിയപറമ്പിൽ, ഫാ.യൽദോ വേങ്കടത്ത്, സഭാ മാനേജിങ് കമ്മിറ്റി അംഗം എസ്സി കെ. തോമസ് കല്ലുങ്കത്ര എന്നിവർ പ്രസംഗിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0