play-sharp-fill
ആർപ്പൂക്കര ഗ്രാമപഞ്ചായത്തിന്  ഐ എസ് ഒ  സർട്ടിഫിക്കേറ്റ്

ആർപ്പൂക്കര ഗ്രാമപഞ്ചായത്തിന് ഐ എസ് ഒ സർട്ടിഫിക്കേറ്റ്

സ്വന്തം ലേഖകൻ

ആര്‍പ്പൂക്കര: ഗ്രാമപഞ്ചായത്തിന് ഗുണമേന്മയുളള സേവനത്തിന്റെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര നിലവാരമുളള ഐ എസ് ഒ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. പഞ്ചായത്ത് ഡിപ്പാര്‍ട്ട്മെന്റിലെ ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍ കില(കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിന്സ്ട്രേഷന്‍) ഏറ്റെടുത്ത ശേഷം സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന കോട്ടയം ജില്ലയിലെ ആദ്യത്തേതും സംസ്ഥാന തലത്തിലെ രണ്ടാമത്തെ പഞ്ചായത്തുമാണ് ആര്‍പ്പൂക്കര .

കൂടാതെ മറ്റ് പഞ്ചായത്തുകളുടേതില്‍ നിന്നും വ്യത്യസ്തമായി ഐ എസ് ഒ യ്ക്കു വേണ്ടി ഫയല്‍ അടുക്കി വെയ്ക്കല്‍, റെക്കോര്‍ഡ് റൂം ക്രമീകരിക്കല്‍ എന്നിവ നടത്തുന്നതിന് പുറത്തു നിന്നും സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിക്കാതെ പഞ്ചായത്ത് ജീവനക്കാര്‍ ഒന്നാകെ ഇതിനായി പ്രയത്നിച്ചാണ് ഈ നേട്ടം കൈവരിച്ചത് എന്നത് ഇതിന്റെ മാധുര്യം കൂട്ടുന്നു. പൊതുജനങ്ങള്‍ക്ക് കഴിയുന്നത്ര വേഗത്തില്‍ സേവനം ലഭ്യമാക്കുന്ന തരത്തില്‍ പഞ്ചായത്ത് ഓഫീസ് സജ്ജമാക്കിയിരിക്കുകയാണ്.



പഞ്ചായത്ത് അങ്കണത്തില്‍ പ്രസിഡന്റ് മോഹന്‍ സി. ചതുരച്ചിറയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അഡ്വ. കെ.സുരേഷ് കുറുപ്പ് എം.എല്‍.എ സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് . ബീന ബിനു,ജില്ലാ പഞ്ചായത്ത് മെമ്പര്‍ മഹേഷ് ചന്ദ്രന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപാ ജോസ്, എ.ഡി.പി. ബിനു ജോണ്‍, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ജസ്റ്റിന്‍ ജോസഫ്, ബീനാ രാജേന്ദ്രന്‍, റോസിലി ടോമിച്ചന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പി.വി. മൈക്കിള്‍, ടി.കെ ശിവശങ്കരന്‍, പഞ്ചായത്ത് മെമ്പര്‍മാരായ ആനന്ദ് പഞ്ഞിക്കാരന്‍, പി.കെ ഷാജി, ജയിംസ് തിട്ടാല, അഡ്വ. ജോഷി ചീപ്പുങ്കല്‍, അജിത കുമാര്‍,ഷൈനി ലൂക്കോസ്, പ്രവീണ്‍ കുമാര്‍,ശോഭന വേലായുധന്‍, ആശാ പ്രഭാത്, എല്‍സമ്മ ജോസഫ്, പഞ്ചായത്ത് സെക്രട്ടറി മനോജ് ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍ നടപടികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സെക്രട്ടറി മനോജ് ചന്ദ്രന്‍,സൂപ്രണ്ട് പ്രസന്ന കുമാരി റ്റി.എസ് എന്നിവര്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി പുരസ്ക്കാരം നല്‍കി അനുമോദിച്ചു.