
ആലപ്പുഴ: അരൂരില്‍ മേല്‍പ്പാലത്തിന്റെ ഗര്‍ഡറുകള്‍ തകര്‍ന്നുവീണ് വാൻ ഡ്രൈവർ മരിച്ചതിൽ നിർമാണ കമ്പനി ജീവനക്കാർക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു. മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാത്ത നടപടിക്കെതിരെയാണ് കേസ്.
തൂണുകൾക്ക് മുകളിൽ ബീമുകൾ കയറ്റിയാൽ താഴെ വീണ് വാഹനങ്ങൾക്കും യാത്രികർക്കും അപകടമുണ്ടാകാമെന്ന് അറിയാമായിരുന്നിട്ടും സുരക്ഷ ഒരുക്കിയില്ലെന്നാണ് കേസ്.
പൊലീസ് കണ്ടെത്തിയ വീഴ്ചകൾ ഇവയാണ്. ഗർഡറുകൾ സ്ഥാപിക്കുമ്പോൾ ട്രാഫിക് നിയന്ത്രണം നടത്തിയില്ല. സ്ഥലത്ത് പൊലീസിന്റെയും കരാർ കമ്പനി ജീവനക്കാരുടെയും സാന്നിധ്യമില്ലായിരുന്നു. ലോഞ്ചിങ് ഗാൻട്രി ഇല്ലാതെ ക്രെയിനുകൾ ഉപയോഗിച്ച് ഗർഡറുകൾ കയറ്റുമ്പോൾ പാലിക്കേണ്ട ഗതാഗത സുരക്ഷ ഏർപ്പെടുത്തിയില്ല. ദീർഘ ദൂര വാഹനങ്ങൾ വഴിതിരിച്ചുവിടുന്ന നടപടി പ്രാവർത്തികമാക്കിയില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം എഫ്ഐആറിൽ കരാർ കമ്പനിയുടെ പേര് പറയുന്നില്ല. ഉയരപ്പാത നിർമാണ കമ്പനി എന്ന് മാത്രമേ എഫ്ഐആറിൽ സൂചനയുള്ളൂ. കമ്പനിയുടെ വിലാസമോ, മറ്റ് വിവരങ്ങളോ എഫ്ഐആറിൽ ഇല്ല. കരാർ കമ്പനി ഉദ്യോഗസ്ഥരെ കുറിച്ചോ ഉടമകളെ കുറിച്ചോ എഫ്ഐആറിൽ പറയുന്നില്ല. ഭാരതീയ ന്യായസംഹിത 105, 3(5) വകുപ്പുകൾ പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.



