
ആലപ്പുഴ :നിർമാണത്തിനിടെ അരൂർ-തുറവൂർ ഉയരപ്പാതയുടെ ഗർഡറുകള്‍ വാഹനത്തിന് മുകളിൽ വീണ് മരിച്ച പിക്കപ്പ് വാൻ ഡ്രൈവർ രാജേഷിന്റെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി.
സംഭവത്തില്‍ ദേശീയപാത അതോറിറ്റി അന്വേഷണത്തിന് വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. രാജേഷിന്‍റെ മരണത്തില്‍ നിർമാണ കമ്ബനിക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. രാജേഷിന്‍റെ കുടുംബത്തിന് കരാർ കമ്ബനി 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെയാണ് രാജേഷിന്‍റെ മൃതദേഹം കുടുംബം ഏറ്റെടുക്കാമെന്ന് അറിയിച്ചത്. മറ്റൊരാള്‍ക്കും ഈ ഗതി വരരുതെന്നും മരിച്ച രാജേഷിന്‍റെ കുടുംബം പ്രതികരിച്ചു.
അതേസമയം, സാധാരണ റോഡ് അടച്ചിട്ടാണ് പണി നടത്താറെന്നും ഇന്നലെ എന്ത് സംഭവിച്ചു എന്ന് അറിയില്ലെന്നുമാണ് കരാർ കമ്ബനിയുടെ വിശദീകരണം. ഇന്നലെ പുലർച്ചെയാണ് അപകടം ഉണ്ടായത്. ഗർഡറുകള്‍ സ്ഥാപിക്കുന്നതിനിടെ ജാക്കി തെന്നിമാറിയായിരുന്നു അപകടം. മൂന്ന് മണിയോടെ പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി. എന്നാല്‍ പിക് അപ് വാനിന് മുകളില്‍ വീണ 80- 90 ടണ്‍ ഭാരമുള്ള ഗർഡറുകള്‍ മാറ്റാതെ ആദ്യ മൂന്ന് മണിക്കൂർ പൊലീസിനും ഫയർ ഫോഴ്സിനും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. നിർമ്മാണ പ്രവർത്തികള്‍ക്കായി എത്തിച്ച ക്രെയിൻ ഉപയോഗിച്ച് ആറരയോടെ ഭീമൻ ഗർഡറുകള്‍ ഉയർത്തി. മറ്റൊരു ക്രെയിൻ ഉപയോഗിച്ച് പിക് അപ് വാൻ പുറത്തേക്ക് എടുത്തു. വാഹനം വെട്ടി പൊളിച്ചാണ് ഡ്രൈവർ രാജേഷിനെ പുറത്ത് എടുത്തത്. അപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു. പള്ളിപ്പാട് ഓട്ടോ ഡ്രൈവർ ആയ രാജേഷ് സ്ഥിരം ഡ്രൈവർ ഇല്ലാത്തപ്പോഴാണ് ലോഡ് എടുക്കാൻ പിക്ക് വാനില്‍ പോകാറുള്ളത്. തമിഴ്നാട്ടില്‍ നിന്ന് കോഴിമുട്ട എടുത്ത് എറണാകുളത്ത് എത്തിച്ചശേഷം ആലപ്പുഴയ്ക്ക് മടങ്ങുമ്ബോഴായിരുന്നു ഈ അപകടം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി സംസാരിച്ചെന്ന് കെ സി വേണുഗോപാല്‍ എംപി അറിയിച്ചു. ഉദ്യോഗസ്ഥരെ അങ്ങോട്ട് ഉടൻ അയക്കുമെന്നും ഉന്നതതല അന്വേഷണം നടത്തുമെന്ന് ഉറപ്പ് നല്‍കിയതായും കെ സി വേണുഗോപാല്‍ പറഞ്ഞു. സംഭവത്തില്‍ ഗഡ്കരി ക്ഷമ ചോദിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജേഷിന്റെ മരണത്തിന് ഉത്തരവാദി നിർമാണ കമ്ബനിയും സർക്കാരുമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. രാജേഷിന്റെ മകന് സർക്കാർ ജോലി നല്‍കണമെന്നും ചെന്നിത്തല നിര്‍ദ്ദേശിച്ചു.



