play-sharp-fill
അരൂർ ഫോട്ടോഫിനീഷിലയ്ക്ക്; ലീഡ് നേടി ഷാനിമോൾ ഉസ്മാൻ; വോട്ടിംങ് മിഷ്യനിൽ തകരാർ; മിഷ്യൻ ലോക്ക് ചെയ്തില്ലെന്ന് ആരോപണം

അരൂർ ഫോട്ടോഫിനീഷിലയ്ക്ക്; ലീഡ് നേടി ഷാനിമോൾ ഉസ്മാൻ; വോട്ടിംങ് മിഷ്യനിൽ തകരാർ; മിഷ്യൻ ലോക്ക് ചെയ്തില്ലെന്ന് ആരോപണം

സ്വന്തം ലേഖകൻ

ആലപ്പുഴ: അരൂർ ഫോട്ടോഷിനിഷിംങിലേയ്ക്കു നീളുന്നതിനിടെ അരൂരിൽ വോട്ടെണ്ണൽ വൈകുന്നു. വോട്ടിംങ് യന്ത്രം തകരാറിലായതോടെയാണ് വോട്ടെണ്ണൽ വൈകുന്നത്. അരൂർ പഞ്ചായത്തിലെ ഒരു ബൂത്തിലെയും, പള്ളിപ്പുറം പഞ്ചായത്തിലെ രണ്ടു ബൂത്തിലെയും വോട്ടിംങ് യന്ത്രം സീൽ ചെയ്യാതെ എത്തിച്ചതാണ് പ്രശ്‌നമായത്. ഇതേ തുടർന്നാണ് വോ്ട്ടിംങ് വൈകുന്നത്.

അവസാനത്തെ 19 ബൂത്ത് കൂടി എണ്ണാനാണ് ബാക്കി നിൽക്കുന്നത് ഇതിനിടെ 1536 വോട്ടിന്റെ ലീഡാണ് ഇപ്പോൾ അരൂരിൽ ഷാനിമോൾക്ക് ഉള്ളത്. ഈ ലീഡ് അവസാനത്തെ പതിനെട്ട് ബൂത്തുകളിൽ തുടരാൻ സാധി്ക്കുമോ എന്നാണ് കോൺഗ്രസ് കാത്തിരിക്കുന്നത്. തുറവൂർ പഞ്ചായത്തിലെ 18264 വോട്ടാണ് എണ്ണാനുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരൂർ മണ്ഡലത്തിലെ മൂന്നു വോട്ടിംങ് യന്ത്രങ്ങളാണ് പണിമുടക്കിയത്. ഈ വോട്ടിംങ് യന്ത്രങ്ങൾ വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തിക്കും മുൻപ് സീൽ ചെയ്തില്ലെന്നാണ് ആരോപണം ഉയർന്നത്. കൗണ്ടിംങ് ഏജന്റുമാരാണ് ആരോപണം ഉയർത്തിയത്. തുടർന്ന് വോട്ടിംങ് യന്ത്രങ്ങൾ എണ്ണാതെ മാറ്റി വയ്ക്കുകയായിയിരുന്നു.