അരൂര്‍ ഗര്‍ഡര്‍ അപകടം: ദേശീയ പാതയില്‍ ഗതാഗത നിയന്ത്രണം; വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നു

Spread the love

ആലപ്പുഴ: അരൂർ തുറവൂർ ഉയരപ്പാത മേഖലയില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

video
play-sharp-fill

ഗർഡർ അപകടത്തെ തുടർന്നാണ് ദേശീയപാതയില്‍ നിയന്ത്രണം ഏർപ്പെടുത്തിയത്.
ആലപ്പുഴ ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക്‌ വാഹനങ്ങള്‍ കടത്തി വിടുന്നില്ല. വാഹനങ്ങള്‍ വഴി തിരിച്ചുവിടുകയാണ് ചെയ്യുന്നത്.

ചേർത്തല എക്സറെ ജംഗ്ഷനില്‍ നിന്ന് പൂച്ചാക്കല്‍ വഴിയാണ് വാഹനങ്ങള്‍ തിരിച്ചുവിടുന്നത്.
ഇന്ന് പുലർച്ചെയോടെയാണ് അരൂർ തുറവൂർ ഉയരപ്പാത മേഖലയില്‍ പിക്കപ് വാനിന് മുകലിലേക്ക് ഗർഡർ വീണ് അപകടം ഉണ്ടായത്. സംഭവത്തില്‍ വാൻ ഡ്രൈവർ മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തനംതിട്ട സ്വദേശി രാജേഷ് ആണ് മരിച്ചത്. പുലർച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്. രണ്ട് ഗർഡറുകളാണ് വീണത്. പിക്കപ് വാൻ ഗർഡറിന് അടിയിലാണ്.

മുട്ട കൊണ്ടു പോകുന്ന പിക്കപ് വാൻ ആയിരുന്നു. രണ്ട് ഗർഡറുകളാണ് വീണത്. ഒന്ന് പൂർണമായും മറ്റൊന്ന് ഭാഗികമായുമാണ് പതിച്ചത്. ഗർഡർ മാറ്റിയാല്‍ മാത്രമേ ഡ്രൈവറിനെ പുറത്ത് എടുക്കാന്‍ കഴിയൂ. ഗർഡറുകള്‍ സ്ഥാപിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.