അരൂരിൽ യുവതി പാലത്തിൽ നിന്നും ആറ്റിൽച്ചാടി: ആറ്റിൽച്ചാടിയത് ഇരുപത്കാരിയായ യുവതി; തിരച്ചിൽ ശക്തമാക്കി അഗ്നിരക്ഷാ സേന

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: നാട്ടുകാർ മുഴുവൻ നോക്കി നിൽക്കെ പട്ടാപ്പകൽ യുവതി അരൂർ പാലത്തിൽ നിന്നും ആറ്റിൽച്ചാടി. എരമല്ലൂർ സ്വദേശി ജെസ്‌ന ജോൺസനാണ് (20) ആറ്റിൽ ചാടിയത്. എന്നാൽ, ഇവർ ആറ്റിൽ ചാടാനുണ്ടായ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. അഗ്നിരക്ഷാ സേനാ അധികൃതർ തിരച്ചിൽ നടത്തിയെങ്കിലും ജെസ്‌നയെ കണ്ടെത്താൻ ഇതുവരെയും സാധി്ച്ചിട്ടില്ല.
വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് യുവതി പാലത്തിൽ നിന്നും കായലിലേക്ക് ചാടിയത്. പാലത്തിലൂടെ നടന്ന് വന്നതിന് ശേഷം പുസ്തകങ്ങളടങ്ങിയ ബാഗ് പാലത്തിൽ വെച്ചതിന് ശേഷം കായലിലേക്ക് ചാടുകയായിരുന്നു.

പോലീസും ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ നടത്തുകയാണ്. സംഭവത്തെ തുടർന്ന് അരൂർ കുമ്പളം ദേശീയ പാതയിൽ ഗതാഗത തടസം നേരിട്ടു. മൂന്ന് മാസം മുമ്പ് ആലപ്പുഴ സ്വദേശിയായ യുവതിയും അരൂർ പാലത്തിൽ നിന്ന് ചാടിയിരുന്നു.
സംഭവത്തിനു പിന്നിൽ ദുരൂഹത ഇപ്പോൾ തുടരുകയാണ്. നാട്ടുകാരെല്ലാം നോക്കി നിൽക്കെയാണ് യുവതി ആറ്റിൽചാടിയതെന്നത് ആളുകളെ ഞെട്ടിക്കുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group