അരൂര്‍ ഗര്‍ഡര്‍ അപകടം: രാജേഷിന്റെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി; ധനസഹായമായി കുടുംബത്തിന് 25 ലക്ഷം രൂപ നല്‍കുമെന്ന് കരാര്‍ കമ്പനി

Spread the love

ഹരിപ്പാട്: ആലപ്പുഴ അരൂർ-തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡറുകള്‍ നിലംപതിച്ച്‌ മരിച്ച പിക്കപ്പ് വാൻ ഡ്രൈവർ രാജേഷിന്റെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി.

video
play-sharp-fill

സംഭവത്തില്‍ ദേശീയപാത അതോറിറ്റി അന്വേഷണത്തിന് വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

രാജേഷിന്‍റെ മരണത്തില്‍ നിർമാണ കമനിക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. രാജേഷിന്‍റെ കുടുംബത്തിന് കരാർ കമ്ബനി 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെയാണ് രാജേഷിന്‍റെ മൃതദേഹം കുടുംബം ഏറ്റെടുക്കാമെന്ന് അറിയിച്ചത്. മറ്റൊരാള്‍ക്കും ഈ ഗതി വരരുതെന്നും മരിച്ച രാജേഷിന്‍റെ കുടുംബം പ്രതികരിച്ചു.