play-sharp-fill
അരൂർ ഉപതെരഞ്ഞെടുപ്പ് തോൽവി പാർട്ടിക്ക് വീഴ്ച പറ്റിയെന്ന് സിപിഎം;  തൽക്കാലം അച്ചടക്ക നടപടിയില്ല

അരൂർ ഉപതെരഞ്ഞെടുപ്പ് തോൽവി പാർട്ടിക്ക് വീഴ്ച പറ്റിയെന്ന് സിപിഎം; തൽക്കാലം അച്ചടക്ക നടപടിയില്ല

 

സ്വന്തം ലേഖകൻ

ആലപ്പുഴ: അരൂർ ഉപതെരഞ്ഞെടുപ്പ് തോൽവി പാർട്ടിക്ക് വീഴ്ച പറ്റിയെന്ന് സിപിഎം. വിഷയത്തിൽ തൽക്കാലം അച്ചടക്ക നടപടി സ്വീകരിക്കുന്നില്ല പകരം നേതാക്കളോട് വിശദീകരണം എഴുതി നൽകാൻ ആവശ്യപ്പെട്ടു.


തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഇന്നലെയും ഇന്നുമായി ചേർന്ന ആദ്യ സംസ്ഥാന സമിതിയിലെ തെരഞ്ഞെടുപ്പ് റിവ്യൂവിൽ അരൂരിൽ തോൽവി കാര്യമായി ചർച്ച ചെയ്തില്ല. അരൂരിലെ പരാജയത്തിൽ സിപിഎം നടപടികൾ ലംഘൂകരിക്കുന്നതിൻറെ സൂചനയാണ് പുറത്തുവരുന്നത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടത് ചെങ്കോട്ടയായ അരൂരിൽ സിപിഎമ്മിനേറ്റ തോൽവി വലിയ ചർച്ചാവിഷയമായിരുന്നു . പ്രചാരണ വേളയിൽ മന്ത്രി ജി സുധാകരൻ, ഷാനിമോൾ ഉസ്മാനെതിരെ ‘പൂതനാ’ പരാമർശനം നടത്തിയത് ഇടത്പക്ഷത്തിന് വലിയ തിരിച്ചടിയായിരുന്നു. എന്നാൽ താൻ ഷാനിയെ അങ്ങനെ വിളിച്ചിട്ടില്ലെന്നും ഷാനി പെങ്ങളെ പോലെയാണെന്നുമായിരുന്നു ജി സുധാകരൻ പിന്നീട് പ്രതികരിച്ചത് .