video
play-sharp-fill

Friday, May 23, 2025
HomeMainആരോഗ്യ ഇൻഷുറൻസ് കാര്‍ഡ് എടുക്കുന്നതിനായി പോയ അതിജീവിതയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസ് ;പ്രതിക്ക് ജീവപര്യന്തം...

ആരോഗ്യ ഇൻഷുറൻസ് കാര്‍ഡ് എടുക്കുന്നതിനായി പോയ അതിജീവിതയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസ് ;പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ച്‌ കോടതി.

Spread the love

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടി കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ച്‌ കോടതി.

 

തിരുവനന്തപുരം മലയിൻകീഴ് സ്വദേശി രാജേഷിനെയാണ് കാട്ടാക്കട പോക്സോ കോടതി ശിക്ഷിച്ചത്. 23 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച കോടതി, പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി 13 മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണമെന്നും ഉത്തരവിട്ടു.

 

2013ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീട്ടില്‍ നിന്നും ആരോഗ്യ ഇൻഷുറൻസ് കാര്‍ഡ് എടുക്കുന്നതിനായി പോയ അതിജീവിതയെ പ്രതി തട്ടിക്കൊണ്ടു പോവുകയും ഗുരുവായൂരില്‍ എത്തിക്കുകയും തുടര്‍ന്ന് വീട് വാടകയ്ക്കെടുത്ത് പീഡിപ്പിക്കുകയും ആയിരുന്നു എന്നാണ് കേസ്. മകളെ കാണാതായതിനെ തുടര്‍ന്ന് മാതാവും ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കി. കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തൃശ്ശൂരില്‍ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

തുടര്‍ന്ന് നടത്തിയ കൗണ്‍സിലിങ്ങിലാണ് അതിജീവിത പീഡനത്തിനിരയായ വിവരം പൊലീസിനോട് വെളിപ്പെടുത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഡി.ആര്‍ പ്രമോദ് കോടതിയില്‍ ഹാജരായി. മലയിൻകീഴ് സബ് ഇൻസ്പെക്ടര്‍ ആയിരുന്ന റിയാസ് രാജ, കാട്ടാക്കട സി.ഐ ആയിരുന്ന ശ്രീകുമാര്‍ എന്നിവരാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 21 സാക്ഷികളെ വിസ്തരിച്ചു 19 രേഖകള്‍ ഹാജരാക്കി.

 

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments