video
play-sharp-fill

ആരോഗ്യ പരിരക്ഷ ഇൻഷുറൻസ് മുഴുവൻ തൊഴിലാളികൾക്കും ബാധകമാക്കണം. ഐ.എൻ.റ്റി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ്.

ആരോഗ്യ പരിരക്ഷ ഇൻഷുറൻസ് മുഴുവൻ തൊഴിലാളികൾക്കും ബാധകമാക്കണം. ഐ.എൻ.റ്റി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ്.

Spread the love

വൈക്കം: ഭരണഘടനയിലെ ആർട്ടിക്കിൾ 43 പ്രകാരം ജീവിക്കാനാവശ്യമായ വേതനവും ആനുകുല്യങ്ങളും എല്ലാ മേഖലയിലെ തൊഴിലാളികൾക്കും ലഭിക്കുവാനും ആരോഗ്യ പരിരക്ഷാ ഇൻഷുറൻസ് ഉൾപ്പെടെയുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികൾ രാജ്യത്തെ മുഴുവൻ

തൊഴിലാളികൾക്കും ബാധകമാക്കുകയും ചെയ്യണമെന്ന് ഐ.എൻ.റ്റി.യു.സി ജില്ലാ പ്രസിഡൻ്റ് ഫിലിപ്പ് ജോസഫ് ആവശ്യപ്പെട്ടു.

പണിയെടുക്കുന്ന തൊഴിലാളികൾക്ക് ഐക്യദാർഡ്യം അറിയിച്ചും തൊഴിലവകാശങ്ങൾ നേടിയെടുക്കാൻ ജീവൻ തൃജിച്ചവരെ സ്മരിചു കൊണ്ട് നിരവധി പേർ മെയ് ദിന റാലിയിൽ പങ്കു കൊണ്ടു. ഐ എൻ ടി യു സി ഉദയനാപുരം മണ്ഡലം കമ്മറ്റി നടത്തിയ മെയ് ദിനാഘോഷം കെ.പി.സി.സി സെക്രട്ടറി ക്കൂടിയായ ഫിലിപ്പ് ജോസഫ് ഉൽഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐ.എൻ.റ്റി.യു.സി ഉദയനാപുരം മണ്ഡലം പ്രസിഡൻ്റ് ഇ.കെ ജോസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഐ.എൻ.റ്റി.യു.സി. സംസ്ഥാന നിർവാഹക സമിതി അംഗം എം.വി മനോജ് മുഖ്യപ്രഭാഷണം നടത്തി.

മുൻസിപ്പൽ ചെയർപേഴ്സൺ പ്രീതാ രാജേഷ്, ഐ.എൻ.റ്റി.യു.സി ഭാരവാഹികളായ അഡ്വ. പി.വി. സുരേന്ദ്രൻ, വിജയമ്മ ബാബു, ജോൺ തറപ്പേൽ, ജോർജ്ജ് വർഗീസ്, യു. ബേബി, റ്റി.ആർ ശശികുമാർ, ദേവരാജൻ വൈക്കം,സിറിയക്ക് കല്ലറ, ഗോപിനാഥൻ , സലീം ചെമ്പ്,

എം.ഡി.സത്യൻ, കുഞ്ഞുമോൾ ബാബു, ഐഷ ശശി, ദേവലാൽ, കെ.സി. സുനിൽ , പങ്കജാക്ഷൻ പി.ആർ, സി.ഗോപിനാഥൻ, സുധാകരൻ,
ഷിബു വടയാർ തുടങ്ങിയവർ സംസാരിച്ചു.
.