കേന്ദ്ര സേനയില്‍ വീണ്ടും അവസരം; ബിഎസ്‌എഫ് ജിഡി കോണ്‍സ്റ്റബിള്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്; 391 ഒഴിവുകള്‍; കൈനിറയെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും; ഉടൻ അപേക്ഷിക്കാം

Spread the love

ഡൽഹി: അതിർത്തി രക്ഷാ സേനയായ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് പുതുതായി ജിഡി കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നു.

കായിക താരങ്ങള്‍ക്കുള്ള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റിലേക്ക് നിലവില്‍ 391 ഒഴിവുകളാണ് വന്നിട്ടുള്ളത്. പുരുഷൻമാർക്കും, സ്ത്രീകള്‍ക്കും അവസരമുണ്ട്. ബിഎസ് എഫിന്റെ റിക്രൂട്ട്‌മെന്റ് പേജ് മുഖേന ഓണ്‍ലൈൻ അപേക്ഷ നല്‍കണം.

അവസാന തീയതി: നവംബർ 04

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തസ്തികയും ഒഴിവുകളും

ബിഎസ്‌എഫിന് കീഴില്‍ കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി) സ്‌പോർട്‌സ് ക്വാട്ട റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 391.

പുരുഷൻ : 197
സ്ത്രീകള്‍ : 194

കായിക ഇനങ്ങള്‍

ആർച്ചറി
അത്‌ലറ്റിക്‌സ്
ബോക്‌സിങ്
ഫുട്‌ബോള്‍
ഹോക്കി
റസ്ലിങ്
സ്വിമ്മിങ്
ഷൂട്ടിങ് എന്നിവ ഉള്‍പ്പെടെ 29ഓളം കായിക ഇനങ്ങളില്‍ മികവ് പുലർത്തിയവർക്കാണ് അവസരം.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏഴാം കേന്ദ്ര ശമ്ബള കമ്മീഷന്റെ (CPC) ലെവല്‍-3 പ്രകാരം 21700-69100 നിലവാരത്തിലുള്ള അടിസ്ഥാന ശമ്പളം ലഭിക്കും. ഇതിന് പുറമെ കേന്ദ്ര സേനകളില്‍ അനുവദിക്കുന്ന അലവൻസ്, ഇൻഷുറൻസ്, മറ്റ് ആനുകൂല്യങ്ങളും അനുവദിക്കും.

പ്രായപരിധി

18 വയസ് മുതല്‍ 23 വയസ് വരെ പ്രായമുള്ളവർക്കാണ് അവസരം.

പ്രായം 01.08.2025 അടിസ്ഥാനമാക്കി കണക്കാക്കും. എസ്.സി, എസ്.ടി, ഒബിസി മറ്റ് സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് അനുവദിക്കും.

യോഗ്യത

പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത നേടിയിരിക്കണം.

ശാരീരിക യോഗ്യത

പുരുഷന്മാർക്ക് ഉയരം 170 സെ.മീ., വെയ്റ്റ് 50 കിലോ, നെഞ്ചളവ് 80-85 സെ.മീ.
സ്ത്രീകള്‍ക്ക് ഉയരം 157 സെ.മീ., വെയ്റ്റ് 46 കിലോ.
മെഡിക്കല്‍ ഫിറ്റ്നസ് പരിശോധനയും ഉണ്ടാകും.

സ്പോർട്സ് യോഗ്യത: കഴിഞ്ഞ രണ്ട് വർഷത്തിനുള്ളില്‍ അംഗീകൃത ദേശീയ അല്ലെങ്കില്‍ അന്താരാഷ്ട്ര സ്പോർട്സ് മത്സരങ്ങളില്‍ പങ്കെടുത്തവർക്കും മെഡല്‍ നേടിയവർക്കും അപേക്ഷിക്കാം. വിശദമായ യോഗ്യത വിവരങ്ങള്‍ BSF ന്റെ ഔദ്യോഗിക നോട്ടിഫിക്കേഷനില്‍ ലഭ്യമാണ്.

തിരഞ്ഞെടുപ്പ്

അപേക്ഷകർ ഫിസിക്കല്‍ ടെസ്റ്റ്, ഫിസിക്കല്‍ എഫിഷ്യൻസി ടെസ്റ്റ്, മെഡിക്കല്‍ ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവയക്ക് വിധേയമാകണം. സ്പോർട്സ് മികവ് പരിശോധിക്കുന്നതിനും സർട്ടിഫിക്കറ്റ് പരിശോധന ഉണ്ടായിരിക്കും.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവർ ബിഎസ്‌എഫിന്റെ ഒഫീഷ്യല്‍ വെബ്സെെറ്റ് സന്ദർശിക്കുക. ശേഷം നോട്ടീസ് ബോർഡില്‍ നിന്ന് കോണ്‍സ്റ്റബിള്‍ ജിഡി (സ്പോർട്സ് ക്വാട്ട) റിക്രൂട്ട്മെന്റ് തിരഞ്ഞെടുക്കുക. വിശദമായ നോട്ടിഫിക്കേഷൻ വായിച്ച്‌ മനസിലാക്കുക. അപേക്ഷകള്‍ നല്‍കുന്നതിനായി അപ്ലെെ ബട്ടണ്‍ തിരഞ്ഞെടുക്കുക. വിജ്ഞാപനം ചുവടെ നല്‍കുന്നു. അത് വായിച്ച്‌ സംശയങ്ങള്‍ തീർക്കുക. അപേക്ഷ നല്‍കേണ്ട അവസാന തീയതി: നവംബർ 04 ആണ്.

അപേക്ഷ: https://rectt.bsf.gov.in/