video
play-sharp-fill

കടയുടെ പൂട്ട് പൊളിച്ച് 400 കിലോ റബ്ബർ ഷീറ്റും അടക്കയും മോഷ്ടിച്ചു ; പാലക്കാട് സൈനികൻ പിടിയിൽ; പ്രതി പിടിയിലായത് അവധി കഴിഞ്ഞ് പട്ടാള ക്യാമ്പിലേക്ക് മടങ്ങാനിരിക്കെ

Spread the love

മണ്ണൂർ: പാലക്കാട് ജില്ലയിലെ മണ്ണൂർ കമ്പനിപ്പടിയിൽ റബ്ബർ ഷീറ്റും അടയ്ക്കയും മോഷ്ടിച്ച പട്ടാളക്കാരൻ പിടിയിൽ. കേരളശ്ശേരി വടശ്ശേരി സ്വദേശിയായ അരുൺ (30) ആണ് മങ്കര പൊലീസിന്റെ പിടിയിലായത്.

ഹരീഷ് വേങ്ങശ്ശേരി എന്നയാളുടെ ഉടമസ്ഥതയിലുള്ള റബ്ബർ കടയുടെ പൂട്ട് പൊളിച്ചാണ് സൈനികൻ 400 കിലോ റബ്ബർ ഷീറ്റും അടക്കയും മോഷ്ടിച്ചത്.

കഴിഞ്ഞ ദിവസമാണ് കമ്പനിപ്പടിയിലെ റബ്ബർ ഷീറ്റ് കടയുടെ പൂട്ട്പൊളിച്ച് മോഷണം നടന്നത്. രാത്രിയോടെ തന്‍റെ ഓൾട്ടോ കാറിലെത്തിയ പട്ടാളക്കാരൻ കടയ്ക്ക് സമീപത്തെത്തി. പിന്നീട് പൂട്ടുപൊളിച്ച് മോഷണം നടത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഷണ മുതൽ പിറ്റേ ദിവസം മറ്റൊരു കടയിൽ കൊണ്ടുപോയി വിൽപ്പനയും നടത്തി. അവധി കഴിഞ്ഞ് അരുണാചൽ പ്രദേശിലെ പട്ടാള ക്യാമ്പിലേക്ക് മടങ്ങാനിരിക്കെയാണ് പ്രതി പിടിയിലായത്. താൻ സാമ്പത്തിക പ്രതിസന്ധിയാണെന്നും ഇത് മറികടക്കാനാണ് മോഷണം നടത്തിയതെന്നുമാണ് അരുൺ പാലീസിനോട് പറഞ്ഞത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.