play-sharp-fill
ഷിരൂരിൽ രക്ഷാപ്രവർത്തനം ദുഷ്കരം: അർജുനായുള്ള തിരച്ചിൽ അവസാനിപ്പിക്കാൻ സാധ്യത, മാൽപെ സംഘത്തിന് ഒന്നും കണ്ടെത്താനായില്ല

ഷിരൂരിൽ രക്ഷാപ്രവർത്തനം ദുഷ്കരം: അർജുനായുള്ള തിരച്ചിൽ അവസാനിപ്പിക്കാൻ സാധ്യത, മാൽപെ സംഘത്തിന് ഒന്നും കണ്ടെത്താനായില്ല

 

കർണാടക: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിക്കാനൊരുങ്ങുന്നതായി സൂചന. ഷിരൂരിൽ രക്ഷാപ്രവർത്തനം ദുഷ്കരമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ.

 

പരമാവധി ശ്രമം ഈശ്വർ മാൽപെ നടത്തിയെന്നും സംഘത്തിന് ഒന്നു കണ്ടെത്താനായില്ലെന്നും കാർവാർ എം എൽ എ പറഞ്ഞു. പുഴയിൽ ഒഴുക്ക് വലിയ പ്രശ്നമാണെന്ന് സതീഷ് കൃഷ്ണ കൂട്ടിച്ചേർത്തു.

 

പ്രാദേശികമായി പുഴയെ അറിയുന്നവരെ കൊണ്ട് വന്ന് പരിശോധന നടത്തിയെന്ന് എംഎൽഎ പറഞ്ഞു. പുഴയ്ക്ക് അടിയിലേക്ക് പോയപ്പോൾ വലിയ പാറകളും വലിയ മരവും തടസ്സമായി നിൽ‌ക്കുന്നു. കൂറ്റൻ ആൽമരം വെള്ളത്തിനടിയിൽ ഉണ്ടെന്ന് എംഎൽഎ പറഞ്ഞു. എല്ലാ സംവിധാനങ്ങളും ഒരു പോലെ പ്രവർത്തിച്ചു. മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും കാര്യങ്ങൾ ധരിപ്പിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കൂടുതൽ യന്ത്രങ്ങൾ എത്തിക്കാൻ ശ്രമിക്കുന്നുണ്ട്, അതിന്റെ ചർച്ചകൾ നടക്കുകയാണ്. അടുത്ത 21 ദിവസം മേഖലയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ടെന്ന് സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. നദി ശാന്തമായാൽ മാത്രമേ ദൗത്യം തുടരാൻ സാധിക്കൂ.