
കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയനായ അര്‍ജുന്‍ രത്തന്‍ വിവാഹിതനായി; ചിത്രങ്ങള്‍ കാണാം
സ്വന്തം ലേഖകന്‍
കൊച്ചി: കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയനായ അര്‍ജുന്‍ രത്തന്‍ വിവാഹിതനായി. ശിഖ മനോജ് ആണ് വധു. ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു ചടങ്ങ്.ശിഖ വടകര സ്വദേശിയാണ്. പ്രണയ വിവാഹമാണ്. 2021 നവംബറിലായിരുന്നു വിവാഹനിശ്ചയം.അര്‍ജുന്‍ വൈറ്റില കണിയാമ്പുഴ സ്വദേശിയാണ്.
സുഹൃത്ത് ഉണ്ണി മാത്യൂസ് വഴിയാണ് കരിക്കിലേക്ക് എത്തുന്നത്. കരിക്കിലെ പ്രകടനം ശ്രദ്ധ നേടി. തിരക്കഥാകൃത്തായും സംവിധായകനായും പ്രവര്‍ത്തിച്ചു.അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, ട്രാന്‍സ് എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അച്ഛന്‍, അമ്മ, ചേട്ടന്‍, ചേട്ടത്തി എന്നിവരടങ്ങുന്നതാണ് കുടംബം. അച്ഛന്‍ റിട്ട.നേവല്‍ ബേസ് ഉദ്യോഗസ്ഥനാണ്. അമ്മ വീട്ടമ്മ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0