ബാർ കോഴ വിവാദത്തിൽ പ്രതികരണവുമായി അർജുൻ രാധാകൃഷ്ണൻ, വീട്ടിൽ വന്നാൽ വിശദീകരണം നൽകാം, ഗ്രൂപ്പിലുള്ളത് ഏത് നമ്പറാണെന്ന് തെളിയിക്കട്ടെ

Spread the love

കോട്ടയം: ബാർ കോഴ വിവാദത്തിൽ ക്രൈംബ്രാഞ്ച് നോട്ടീസ് ലഭിച്ചതിൽ പ്രതികരണവുമായി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണൻ. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ വിളിച്ച് ക്ലാരിഫിക്കേഷൻ ചോദിച്ചുവെന്ന് അർജുൻ രാധാകൃഷ്ണൻ പറഞ്ഞു.

video
play-sharp-fill

ഏത് ഫോൺ നമ്പറാണ് ഗ്രൂപ്പിലുള്ളതെന്ന് ആദ്യം തെളിയിക്കട്ടെ. ആദ്യം ശബ്ദ രേഖയിൽ പറയുന്ന കാര്യം പരിശോധിക്കട്ടെയെന്നും അർജുൻ രാധാകൃഷ്ണൻ വ്യക്തമാക്കി. വീട്ടിൽ വന്നാൽ വിശദീകരണം നൽകാമെന്നും പറഞ്ഞുവെന്നും അർജുൻ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ച തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്താനാണ് നിർദ്ദേശം. ഇടുക്കിയിലെ ബാറുടമകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അർജുൻ അംഗമാണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അർജുൻ രാധാകൃഷ്ണന്റെ ഭാര്യ പിതാവ് ബാർ ഉടമയാണ്. മൂന്ന് പ്രാവശ്യം ഫോൺ വിളിച്ചിട്ടും അർജുൻ സഹകരിച്ചില്ലെന്നും സഹകരിക്കാത്തത് കൊണ്ടാണ് നോട്ടീസ് നൽകിയതെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു.