video
play-sharp-fill

കരയിലും പുഴയിലും നടത്തിയ തിരച്ചില്‍ അവസാനിപ്പിച്ച് സൈന്യം; പ്രതീക്ഷകള്‍ കൈവിടുന്നു, അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ വിഫലം

കരയിലും പുഴയിലും നടത്തിയ തിരച്ചില്‍ അവസാനിപ്പിച്ച് സൈന്യം; പ്രതീക്ഷകള്‍ കൈവിടുന്നു, അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ വിഫലം

Spread the love

സ്വന്തം ലേഖകൻ

ബംഗളൂരു: പ്രതീക്ഷകള്‍ കൈവിടുന്നു, ഏഴാംദിവസവും അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ വിഫലം. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനു വേണ്ടി കരയിലും പുഴയിലും നടത്തിയ തിരച്ചില്‍ ഇന്നത്തേക്ക് അവസാനിപ്പിച്ചു. ഇന്നും അര്‍ജുനും ലോറിയും എവിടെയെന്നു കണ്ടെത്താനായില്ല.

ലോറി കരയില്‍ ഇല്ല എന്ന നിഗമനത്തിലാണ് സൈന്യവും രക്ഷാപ്രവര്‍ത്തകരും. പ്രദേശത്ത് റെഡ് അലേര്‍ട്ട് ആണ്. മഴ പെയ്യുന്നതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാകുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കരയിലെ തിരച്ചില്‍ സൈന്യം പൂര്‍ണമായും അവസാനിപ്പിച്ചതായി കാര്‍വാര്‍ എംഎല്‍എ പറഞ്ഞു. ഇന്ന് മൂന്നിടങ്ങളിലാണ് പരിശോധന നടത്തിയത്. എന്നാല്‍ റഡാറില്‍ സിഗ്‌നല്‍ ലഭിച്ച മൂന്നിടത്തും ലോറി ഉണ്ടായിരുന്നില്ല. കരയില്‍ ലോറി ഇല്ല എന്ന കാര്യം സൈന്യവും സ്ഥിരീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗംഗാവാലി പുഴ കേന്ദ്രീകരിച്ചായിരിക്കും അര്‍ജുനു വേണ്ടിയുള്ള നാളത്തെ തിരച്ചില്‍. ഇതിനായി ആധുനിക സംവിധാനങ്ങളടക്കം എത്തിക്കും. എന്‍ഡിആര്‍എഫില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥരുമെത്തും.