
തോട്ടയ്ക്കാട് : മാടത്താനിയിലുള്ള ജലനിധിയുടെ ഗോഡൗണില്‍ സ്ഥാപിച്ചിരുന്ന സിസിടവി നന്നാക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു.
പാലാ സികെ ഓട്ടോമേഷൻ ഉടമ അർജുനാണ് (34) മരിച്ചത്.
മുരിക്കും പുഴ ചൂരക്കാട്ട് നന്ദകുമാറിന്റെയും രമയുടെയും മകനാണ് അർജുൻ ഇന്നലെ വൈകിട്ട് 7 മണിയോടെ ആയിരുന്നു അപകടം. വാകത്താനം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു
ഷോക്കേറ്റ് വീണ അർജുനെ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് നാലിന് പാലായിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാര്യ അശ്വതി ( പൈക ജ്യോതി പബ്‌ളിക് സ്‌കൂള്‍ അധ്യാപിക). മകള്‍ അരുന്ധതി ( എൽകെജി വിദ്യാർത്ഥിനി )